ഞാൻ ലൊക്കേഷനിൽ പ്രശ്നക്കാരിയാണെന്നും ലഹരിക്ക് അടിമയെന്ന പ്രചാരണം വേറെയും, ഒന്നും മറന്നിട്ടില്ല: ആരോപണങ്ങൾക്ക് മാസ്സ് മറുപടിയുമായി അഹാന കൃഷ്ണ

14

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ കുമാർ. പ്രമുഖ സിനിമാ സീരിയൽ നടനും ബിജെപി നേതാവും ആയ കൃഷ്ണ കുമാറിന്റെ മകളായ അഹാന ഇതിനോടകം ഒരു പിടി മികച്ച സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു. നാൻസി റാണി ആണ് അഹാനയുടെ റിലീസിന് തയ്യാറിയിരിക്കുന്ന പുതിയ ചിത്രം.

ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ അഹാന കൃഷ്ണയുടെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു. സിനിമ റിലീസ് ചെയ്യും മുൻപേ സംവിധായകൻ ജോസഫ് മനു ജെയിംസ് വിടവാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഞാൻ ഈ സിനിമയ്ക്കൊപ്പം കൂടിയത് എന്ന് ഭാര്യ നൈന വ്യക്തമാക്കിയിരുന്നു. അഹാനയ്ക്ക് കുറച്ച് മനുഷ്യത്വം കാണിക്കാമായിരുന്നു എന്ന തരത്തിലുള്ള പരാമർശവും അവർ നടത്തിയിരുന്നു.

Advertisements

സംഭവം വിവാദമായി മാറിയതോടെയായിരുന്നു അഹാനയോട് പ്രതികരണം ചോദിച്ച് തുടങ്ങിയത്. ഇപ്പോഴിതാ മൗനം വെടിഞ്ഞ് ആ സെറ്റിൽ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചിരിക്കുകയാണ് അവർ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഒൻപത് പേജ് വരുന്ന മുഴുനീള കുറിപ്പിലൂടെയാണ് അഹാന കാര്യങ്ങൾ വിശദീകരിച്ചത്. അഹാന പറഞ്ഞത് ഇങ്ങനെ

2020 ഫെബ്രുവരിയിലായിരുന്നു നാൻസി റാണിയുടെ ഷൂട്ടിംഗ് തുടങ്ങിയത്. തുടക്കം മുതലേ ചില പ്രശ്നങ്ങളുണ്ടായിരുന്നു. സിനിമയുടെ എല്ലാ മേഖലയിലെ കാര്യങ്ങളും ഞാൻ തന്നെ തീരുമാനിക്കും എന്ന നിലപാടിലായിരുന്നു സംവിധായകൻ. അനുഭവസമ്പന്നനായ അസോസിയേറ്റ് ഡയറക്ടറെ വെക്കാനായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.

അങ്ങനെയുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ജോലിയിൽ ഞാൻ കോപ്രമൈസ് ചെയ്തിട്ടില്ല. സിനിമയുടെ പോസ്റ്ററുകൾ അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സെറ്റിലേക്ക് മദ്യപിച്ചായിരുന്നു സംവിധായകൻ എത്തിയിരുന്നത്. അവരുടെ പാർട്ടി കഴിയും വരെ സെറ്റിൽ എല്ലാവരും കാത്തിരിക്കുന്ന അവസ്ഥയായിരുന്നു. എന്താണ് ചെയ്യാൻ പോവുന്നതെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തതയൊന്നുമില്ലായിരുന്നു പലപ്പോഴും.

പല കാര്യങ്ങളും മിസ്സായി പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സമയക്രമമൊന്നും ഇല്ലാതെ അവർക്ക് തോന്നിയ സമയത്ത് തുടങ്ങും, അതേപോലെ അവസാനിപ്പിക്കുകയും ചെയ്യും അതായിരുന്നു അവസ്ഥ. ചിത്രത്തിലേക്ക് ഡബ്ബിംഗ് ആർടിസ്റ്റിനെ ക്ഷണിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ചോദ്യം ചെയ്തിരുന്നു. എന്റെ ക്യാരക്ടറിന് വേണ്ടിയാണ് പുറമെ നിന്ന് ഡബ്ബിംഗ് ആർടിസ്റ്റിനെ തേടുന്നതെങ്കിൽ അത് എന്നെയും അറിയിക്കേണ്ടതല്ലേ.

അഭിനയിച്ചിട്ടുള്ള സിനിമകളിലെല്ലാം സ്വന്തം ശബ്ദത്തിൽ സംസാരിച്ച ആളാണ് ഞാൻ. ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്നെ സമീപിച്ചപ്പോൾ ഞാൻ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. സിനിമയുടെ ചിത്രീകരണം സുഗമമല്ലാത്ത രീതിയിലാണ് പോവുന്നതെന്ന് അറിഞ്ഞപ്പോൾ അമ്മയും ഇടപെട്ടിരുന്നു. ഞാൻ പ്രൊഫഷണലല്ല എന്ന ആരോപണം വന്നപ്പോഴായിരുന്നു അമ്മ സംവിധായകനോട് സംസാരിച്ചത്.

സംവിധായകൻ മദ്യപിച്ച് ഷൂട്ടിന് വരാതെ ഇരുന്നപ്പോഴും സെറ്റിൽ ആ വരവും കാത്ത് അഹാനയുണ്ടായിരുന്നു. അത്രയും പ്രൊഫഷണലാണ് മകൾ എന്നായിരുന്നു അമ്മ പറഞ്ഞത്. എന്റെ ഭർത്താവ് മാത്രമല്ല നിങ്ങളുടെ മകളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു അന്ന് അമ്മയോട് നൈന പറഞ്ഞത്.

നിങ്ങളെന്തിനാണ് ഇല്ലാവചനം പറയുന്നതെന്ന് അമ്മ ചോദിച്ചിരുന്നു.അഹാന ലൊക്കേഷനിൽ പ്രശ്നക്കാരിയാണെന്നും, ട്രിപ്പിന് പോവുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് അവർ പലരോടും പറയുന്നുണ്ടായിരുന്നു. അടുത്തിടപഴകിയപ്പോഴാണ് ഇങ്ങനെയൊരു കാര്യം കേട്ടിരുന്നുവെന്നും അത് തെറ്റാണെന്ന് മനസിലായെന്നും ഒരു അഭിനേത്രി എന്നോട് പറഞ്ഞത്.

ഇത് ചോദ്യം ചെയ്തപ്പോൾ അത് ശരിയായ കാര്യമല്ലെന്നും, അങ്ങനെ പറഞ്ഞ് പോയതാണെന്നുമായിരുന്നു അദ്ദേഹത്തിൻരെ മറുപടി. നൈനയുടെ ആരോപണങ്ങൾ അക്കമിട്ട് നിരത്തി കുറിപ്പിലൂടെ മറുപടി നൽകുകയായിരുന്നു അഹാന.

പല്ലിന്റെ കളർ മഞ്ഞ ആയോ, അത് മാറ്റാം വീട്ടിൽ ഇരുന്ന് തന്നെ,ഇതാ ഒരു കിടിലൻ മാർഗം

Advertisement