സംവിധായകൻ കട്ട് പറഞ്ഞിട്ടും ആ നടൻ എന്നെ അങ്ങനെ ചെയ്ത് കൊണ്ടിരുന്നു, ഇഴുകിചേർന്നുള്ള രംഗങ്ങൾ അഭിനയിക്കുമ്പോൾ പലരും അത് പ്രയോജനപ്പെടുത്തും: നടി സയാനി

65

ഒരു പിടി സിനിമകളിലൂടെ ബോളുവുഡിൽ തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സയാനി ഗുപ്ത. സെക്കൻഡ് മാര്യേജ് ഡോട്ട് കോം എന്ന ചിത്രത്തിലൂടെയാണ് സയാനി അഭിനയരംഗത്തെത്തിയത്. ജോളി എൽഎൽബി 2, ഫാൻ, ജഗ്ഗ ജാസൂസ്, ആർട്ടിക്കിൾ 15, ക്വാബോൻ ക ജമീല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് സയാനി.

അതേസമയം ഇന്റിമസി സീനുകളിൽ അഭിനയിക്കേണ്ടി വന്നപ്പോൾ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് സയാനി ഗുപ്ത ഇപ്പോൾ. സംവിധായകൻ കട്ട് വിളിച്ചിട്ടും നടൻ തന്നെ ചുംബിച്ചു കൊണ്ടിരുന്നു എന്നാണ് താരം പറഞ്ഞത്.

Advertisements

സിനിമ സെറ്റിലെ ഇന്റിമസി കോർഡിനേറ്ററുടെ ആവശ്യകതയേ കുറിച്ചാണ് സയാനി സംസാരിച്ചത്. ഇഴുകിചേർന്നുള്ള രംഗങ്ങൾ അഭിനയിക്കുമ്പോൾ പലരും അത് പ്രയോജനപ്പെടുത്താറുണ്ട്. കട്ട് പറഞ്ഞാലും ചുംബനം തുടരുന്നവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അത് നമ്മളെ വല്ലാതെയാക്കും.

Also Read
എങ്ങനെ മറക്കും അത്രയും നല്ല മുഖം, ഒരുപാട് നാൾ ആ ഇഷ്ടം മനസിൽ കൊണ്ടുനടന്നു, ആശാ ശരത്തിനോട് ഉണ്ടായിരുന്ന തന്റെ ഇഷ്ടത്തെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞത്

ആരും അറിയാതെയായിരിക്കും അത്. പക്ഷേ അതൊരു മോശം പ്രവൃത്തിയാണ് എന്നാണ് സയാനി പറയുന്നത്. പ്രൈം സീരീസ് ആയ ഫോർ മോർ ഷോർട്‌സ് പ്ലീസിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം താരം പങ്കുവച്ചു. ഗോവയിലെ ബീച്ചിൽ ചെറിയ വസ്ത്രം ധരിച്ച് മണ്ണിൽ കിടക്കുന്ന രംഗമുണ്ടായിരുന്നു.

തനിക്ക് മുന്നിൽ 70ഓളം ആണുങ്ങളുണ്ടായിരുന്നു. എന്നാൽ അതിൽ ഒരാൾ പോലും ഒരു ഷോൾ എനിക്ക് തന്നില്ല. അഭിനേതാക്കളുടെ സുരക്ഷയെ കുറിച്ച് പരിഗണിക്കാത്ത ചിന്താഗതിയിൽ മാറ്റമുണ്ടാകണം എന്നും സയാനി പറയുന്നു.

ചിക്കൻ കഴിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതൊന്നു ശ്രദ്ധിച്ചോളു

Also Read
പ്രണവിനെ അല്ലാതെ വേറെ ആരെയും എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമല്ല, മോഹൻലാലിന്റെ കുടുംബത്തിൽ അംഗമാകാൻ ആഗ്രഹമുണ്ട്: ഗായത്രി സുരേഷ്.

Advertisement