വര്‍ഷങ്ങളായി മലയാള സിനിമയുടെ നെടുംതൂണായി നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. തന്റെ 73ാമത്തെ വയസ്സിലും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം ഇതിനോടകം 400ലധികം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.
നിരവധി പുരസ്‌കാരങ്ങളാണ് മമ്മൂട്ടി ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും താരത്തെ തേടിയെത്തിയിരുന്നു. 1987ലാണ് തനിക്ക് മെഗാസ്റ്റാര്‍ എന്ന വിശേഷണം ആദ്യമായി ലഭിച്ചതെന്ന് മമ്മൂട്ടി പറയുന്നു.
ദുബായിയിലുള്ള ഒരു പ്രസ്സാണ് തനിക്ക് ഈ വിശേഷണം തന്നത്. തനിക്ക് ഇന്ത്യയില്‍ നിന്നല്ല മെഗാസ്റ്റാര്‍ എന്ന വിശേഷണം ലഭിച്ചതെന്നും തനിക്ക് ദുബായ് തന്റെ രണ്ടാമത്തെ വീടാണെന്നും 1987ലാണ് താന്‍ ആദ്യമായി ദുബായിയില്‍ എത്തിയതെന്നും മമ്മൂട്ടി പറയുന്നു.
ദുബായിയിലുള്ള ഏതോ പ്രസ്സാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ദുബായിയിലെ മണ്ണിലേക്ക് എത്തുന്നു എന്ന് പരസ്യം ചെയ്തത്. അതിന് ശേഷം എല്ലാവരും അത് തന്റെ വിശേഷണമാക്കി മാറ്റി. എന്നാല്‍ തനിക്ക് ആ വിശേഷണം കൊണ്ട് നടക്കാന്‍ താത്പര്യമില്ലെന്നും മമ്മൂട്ടി പറയുന്നു.
Also Read:എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കു; കാമുകന് പിന്തുണ അറിയിച്ച് നടി ശാലിന്‍ സോയ
തന്നെ എല്ലാവരും മമ്മൂക്ക എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും അല്ലാതെ മെഗാസ്റ്റാര്‍ എന്നൊന്നും വിളിച്ച് നടക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും മമ്മൂട്ടി പറയുന്നു.