ഓരോ വീട്ടിലും ഓരോ ബോട്ട് എന്ന പദ്ധതി ഉടനെ ആരംഭിക്കണം, ആര് ഭരിച്ചിട്ടും ഒരു കാര്യമില്ല, ഈ ഒരു അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല, കൊച്ചിയിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പരിഹസിച്ച് കുറിപ്പുമായി കൃഷ്ണപ്രഭ

57

സംസ്ഥാനത്ത് പലയിടത്തും തോരാതെ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കാലവര്‍ഷം രൂക്ഷമായതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി നടുക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. പല നഗരങ്ങളും വെള്ളത്തിലായിരിക്കുകയാണ്.

Advertisements

പുറത്തിറങ്ങാന്‍ പോലുമാകാതെ പെട്ടിരിക്കുകയാണ് ജനങ്ങള്‍. കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. കൊച്ചിയിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി നടിയും ഡാന്‍സറുമായ കൃഷ്ണപ്രഭ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

Also Read:മുമ്പൊക്കെ കുടുംബം കുട്ടികള്‍, അവരുടെയൊപ്പമുള്ള സന്തോഷനിമിഷങ്ങള്‍ എല്ലാം സ്വപ്‌നം കണ്ടിരുന്നു, ഇപ്പോള്‍ ആ ആഗ്രഹങ്ങളെല്ലാം ഇല്ലാതായി, എലിസബത്ത് പറയുന്നു

പിണറായി സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടായിരുന്നു കൃഷ്ണപ്രഭയുടെ കുറിപ്പ്. ജനങ്ങള്‍ക്ക് സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ഓരോ വീട്ടിലും ഓരോ ബോട്ട് എന്ന പദ്ധതി ഉടനെ ആരംഭിക്കണമെന്നും കൊച്ചിയില്‍ പലയിടത്തും റോഡുകള്‍ മുഴുവന്‍ വെള്ളത്തിലാണെന്നും കൃഷ്ണപ്രഭ പറയുന്നു.

സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടെന്ന് ബന്ധിപ്പിക്കണം. മെട്രോ സ്‌റ്റേഷനിലെത്താന്‍ വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെയാണെന്നും കൃഷ്ണപ്രഭ പറയുന്നു.

Also Read:ഒരു സിനിമയിലും പാടിക്കില്ലെന്ന് പറഞ്ഞതോടെ അമേരിക്കയില്‍ നിന്നും പറന്നെത്തി, ആ പരിപാടിയില്‍ പങ്കെടുത്ത് പാട്ടുപാടി, യേശുദാസിനെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്നു

ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല. നമ്മുടെ വിധി അല്ലാതെയെന്ത് പറയാനാണെന്നും കൃഷ്ണപ്രഭ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

Advertisement