കൊടുങ്ങല്ലൂര്‍: ഉപജീവനത്തിനായി മീന്‍ വില്‍പ്പന നടത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ ഹനാന്‍ ഹനാനിക്ക് ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റതായി ഡോക്ടര്‍മാര്‍. അപകടം നടന്ന ഉടനെ തന്നെ കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹനാനെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
പരിശോധനയില്‍ നട്ടെല്ലിന് ഒടിവുള്ളതായി കണ്ടെത്തിയിരുന്നു. നട്ടെല്ലിന് പരിക്കേറ്റതിനാല്‍ ഒരു വശത്തിന് ചെറിയ തളര്‍ച്ചയുണ്ട്. അതേസമയം ഹനാന്റെ ബോധം മറയാത്തതിനാല്‍ പേടിക്കേണ്ട കാര്യമില്ലെന്നാണ് വിവരം. കൊടുങ്ങല്ലൂരില്‍ വെച്ച് രാവിലെ 6.30തോട് കൂടിയാണ് അപകടമുണ്ടായത്. കാറില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റിലായിരുന്നു ഹനാന്‍ ഇരുന്നത്. കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാന് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ ചികില്‍സയില്‍ കഴിയുന്ന കൊച്ചി മെഡിക്കല്‍ ട്രസ്റ്റിലെ ഡോക്ടര്‍മാരുടെ തീരുമാനം. നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നത്. സുഷുമ്‌ന നാഡിയിലെ 12 ാമത്തെ കശേരുവിനാണ് ക്ഷതമേറ്റതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ന്യൂറോ സര്‍ജന്‍ ഡോ.ഹാരുണാണ് ശസ്ത്രക്രിയ ചെയ്യുക.
അപകടത്തില്‍ ഹനാന്റെ കാലിനും പരിക്കേറ്റു. രണ്ടുപുറംകാലിനും മരവിപ്പ് അനുഭവപ്പെടുന്നുണ്ട്. ന്യൂറോ ഐസിയുവില്‍ കഴിയുന്ന പെണ്‍കുട്ടി കടുത്ത വേദന താങ്ങാനാവാതെ കരച്ചിലാണ്. ശസ്ത്രക്രിയയുടെ സമയം അറിയിച്ചിട്ടില്ല. നട്ടെല്ലില്‍ സ്‌ക്രൂവും റോഡ്‌സും ഉപയോഗിച്ച് ദൈര്‍ഘ്യമേറിയ ശസ്ത്രക്രിയയായിരിക്കുമെന്നാണ് അറിയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാലും ദീര്‍ഘനാള്‍ വിശ്രമം വേണ്ടി വരും. ഇത്തരം മെഡിക്കല്‍ കേസുകളില്‍, എഴുന്നേറ്റ് നടക്കാനുള്ള ശാരീരിക ശേഷി ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. തികഞ്ഞ ഇച്ഛാശക്തിയുള്ള ഹനാന്‍ വേഗം സുഖം പ്രാപിക്കുമെന്നാണ് ഏല്ലാവരുടെയും പ്രതീക്ഷ.
പെണ്‍കുട്ടിക്ക് എല്ലാവിധ ചികില്‍സയും നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിയിച്ചു.ബന്ധുക്കളാരും കൂടെയില്ലെങ്കിലും അതീവ ശ്രദ്ധയോടെയാണ് പരിചരണം. മലയാളികള്‍ മാനസപുത്രിയായി കാണുന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്കും ചികില്‍സയ്ക്കും പണം തടസ്സമാവില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക രണ്ടരലക്ഷത്തോളം രൂപ ചെലവ് വരും.
ഹനാന്‍ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരില്‍ വച്ചായിരുന്നു അപകടം. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഹനാനെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവര്‍ക്ക് ഉറക്കക്ഷീണമുണ്ടായിരുന്നതായി പറയുന്നു. പെട്ടെന്ന് ഒരാള്‍ കൂറുകെ കടന്നപ്പോള്‍ രക്ഷിക്കാന്‍ വേണ്ടി വാഹനം വെട്ടിച്ചപ്പോവാണ് വൈദ്യുതി പോസ്റ്റിലിടിച്ചത്.
എറണാകുളം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ പത്ത് മണിക്ക് എത്താനുള്ള കാര്‍ യാത്രയ്ക്കിടെയാണ് ഹനാന് അപകടമുണ്ടായത്. പരിക്കേറ്റ ശേഷമെത്തിയ മാധ്യമ പ്രവര്‍ത്തകരോടും താന്‍ മോദിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മാത്രമാണ് ഹനാന് പറയാനുണ്ടായിരുന്നത്. വേദന കടിച്ചമര്‍ത്തിയും ഹനാന്‍ തന്റെ നിലപാടുകള്‍ വിശദീകരിക്കുകയായിരുന്നു. തനിക്ക് ഒരു കാല്‍ എടുക്കാന്‍ പോലും പറ്റുന്നില്ലെന്നും വേദന കടിച്ചമര്‍ത്തി ഹനാന്‍ പറഞ്ഞു. വേദനയുടെ രൂക്ഷത മുഖങ്ങളില്‍ വ്യക്തമായിരുന്നു. വേദന കുറയുന്നില്ലെന്ന കരച്ചില്‍ കാരണമാണ് കൊടുങ്ങല്ലൂരിലെ ആശുപത്രി അധികൃതകര്‍ ഹനാനെ മെഡക്കല്‍ ട്രസ്റ്റിലേക്ക് റഫര്‍ ചെയ്തത്.
ഒരാളെ ഇടിക്കുന്നത് ഒഴിവാക്കാനായിരുന്നു ഹനാന്‍ സഞ്ചരിച്ചിരുന്ന വാഹനം വെട്ടിതിരിച്ചത്. മുന്‍ സീറ്റിന്റെ ഭാഗമാണ് പോസ്റ്റിലേക്ക് ഇടിച്ചു നിര്‍ത്തിയത്. ഇടിയുടെ ആഘാതം ഏറ്റവും അനുഭവപ്പെട്ടത് മുന്‍ സീറ്റിലിരുന്ന ഹനാനായിരുന്നു. കാല്‍ ഒടിഞ്ഞുവെന്ന സൂചനയുമായാണ് ആശുപത്രിയില്‍ ഹാനനെ എത്തിച്ചത്. ഒരു ഭാഗത്ത് തളര്‍ച്ച അനുഭവിച്ചതിനാല്‍ മെഡിക്കല്‍ ട്രസ്റ്റില്‍ എംആര്‍ഐ സ്‌കാനും മറ്റുമെടുത്തു. ഇതിലാണ് നട്ടെല്ലിലെ പരിക്ക് വ്യക്തമായത്. സ്പൈനല്‍ കോഡിലെ ക്ഷതം ഗുരുതരമാണെന്നാണ് ആശുപത്രി പ്രാഥമികമായി വിലയിരുത്തുന്നത്. അപകടത്തെ കുറിച്ച് അറിഞ്ഞ് സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്.
കൊടുങ്ങല്ലൂരില്‍ ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങിവരവെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒരാളെ ഇടിക്കാതിരിക്കാന്‍ വണ്ടി വെട്ടിച്ചപ്പോഴാണ് പോസ്റ്റിന് ഇടിച്ചത്. ഹനാനെ ഉടന്‍തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതിജീവനത്തിന്റേയും ധീരതയുടെയും പര്യായമായതോടെ ഹനാന് വലിയ പ്രാധാന്യം ഏവിടേയും കിട്ടി. ജീവിതത്തെ ധൈര്യമായി നേരിട്ട് വിജയത്തിലേക്ക് നീങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും പ്രചോദനമേകുന്ന വാക്കുകളുമായി ഹനാന്‍ നിറയുകയും ചെയ്തു.
പഠനത്തിനായി മീന്‍ വില്‍പ്പന നടത്തിയതിനാലാണ് താന്‍ എല്ലാവരുടെയും ശ്രദ്ധനേടിയത്. നമ്മുടെ വലിയ ആഗ്രഹം എന്നും മനസ്സില്‍ സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കണം. ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്ബോഴും ഡോക്ടറാകണമെന്ന ആഗ്രഹം ഇപ്പോഴും തന്റെ മനസ്സില്‍ സൂക്ഷിക്കുന്നതായും ഹനാന്‍ വിശദീകരിച്ചിരുന്നു. പ്രളയക്കെടുതിയില്‍ വലയുമ്ബോള്‍ തന്റെ ദുരിതത്തിനിടയിലും സഹായഹസ്തം നീട്ടി ഹനാന്‍ ചര്‍ച്ചയായിരുന്നു. തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന ശേഷം ബാങ്ക് അക്കൗണ്ടില്‍ സഹായമായി എത്തിയ ഒന്നരലക്ഷം രൂപയാണ് ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത്.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സ്നേഹത്തോടെ അവര്‍ എനിക്ക് തന്ന പണം തിരികെ നല്‍കുകയാണെന്ന് ഹനാന്‍ പ്രതികരിച്ചു. കോതമംഗലത്ത് ഹനാന്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലും വെള്ളം കയറിയിരുന്നു. കോളജ് യൂണിഫോമില്‍ തമ്മനം ജംഗ്ഷനില്‍ മീന്‍കച്ചവടം നടത്തുന്ന ഹനാന്റെ ജീവിത പോരാട്ടം ഏറെ പ്രാധാന്യത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. പിന്നീട് ഹനാനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായെങ്കിലും അതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായെത്തിയ ഹനാന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഏവരേയും വേദനിപ്പിച്ച് അപകടമുണ്ടായത്.
ഹനാന്റെ വാര്‍ത്ത പുറത്തു കൊണ്ടു വന്നത് മാതൃഭൂമിയാണ്. മീന്‍ വില്‍ക്കുന്ന ഡിഗ്രിക്കാരിയുടെ കഥ ഏവരും പ്രതീക്ഷയോടെ ചര്‍ച്ചയാക്കി. ഇതിനിടെ തമ്മനത്ത് ഹനാന്‍ മൂന്ന് ദിവസമേ മീന്‍ കച്ചവടം നടത്തിയുള്ളൂവെന്ന കണ്ടുപിടിത്തവുമായി ചിലരെത്തി. ഇതോടെ തട്ടമിടാത്ത മീന്‍ കച്ചവടക്കാരിയെ കടന്നാക്രമിച്ച് ഒരു വിഭാഗം രംഗത്ത് വന്നു. മീശ നോവല്‍ വിവാദത്തില്‍ മാതൃഭൂമയുടെ എതിരാളികളായ സംഘപരിവാറും ഹനാനെതിരെ തിരിഞ്ഞു. ഇതിനിടെ സത്യം പുറത്തു വരികയും സംഘപരിവാര്‍ പിന്തുണ ഹനാന് ആവോളം ലഭിക്കുകയും ചെയ്തു. എന്നാല്‍ മോദി വിരുദ്ധ വ്യാജ പോസ്റ്റുകള്‍ ചര്‍ച്ചയാക്കി വീണ്ടും പരിവാറുകാര്‍ കടന്നാക്രമണം നടത്തി. ഇത് ഹനാനെ തളര്‍ത്തിയിരുന്നു.
തന്റെ പേരില്‍ ഫെയ്സ് ബുക്കില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്നും അതിലാണ് മോദിയെ ആരോ വിമര്‍ശിച്ചതെന്നും ഹനാന്‍ വിശദീകരിച്ചിട്ടും സൈബര്‍ ആക്രമണം നിന്നില്ല. ഇതിനെതിരെ നിയമപോരാട്ടത്തിന് തയ്യാറെടുക്കുമ്ബോഴാണ് അപകടം ഹനാന്റെ ജീവിതത്തില്‍ വീണ്ടും വില്ലനായെത്തുന്നത്.