സിബിയായി ഷെയ്‌നും ശോശയായി മഹിമയും; ലിറ്റില്‍ ഹാര്‍ട്‌സ് ട്രെയ്‌ലര്‍

31

നടന്‍ ഷെയ്ന്‍ നിഗവും, നടി മഹിമ നമ്പ്യാറും വീണ്ടും ജോഡികളായി എത്തുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്‌സ്. വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

also read
രാജുവിനോട് പറഞ്ഞപ്പോള്‍ സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയാല്‍ ചെയ്യാമെന്ന് പറഞ്ഞു; അമര്‍ അക്ബര്‍ അന്തോണി രണ്ടാം ഭാഗം
2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ഇത് എത്തരത്തിലുള്ള ചിത്രമാണെന്ന് കൃത്യമായ ധാരണ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്.

Advertisements

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിബിയായി ഷെയ്‌നും ശോശയായി മഹിമയും എത്തുന്നു. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴ് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം നല്ല നിലാവുള്ള രാത്രി ആയിരുന്നു.

Advertisement