ചിലരുടെ ഊഹങ്ങള്‍ തെറ്റിപ്പോയി, എല്ലാവര്‍ക്കും എല്ലാം എപ്പോഴും ശരിയാകില്ല, സൈബര്‍ അറ്റാക്കിനെതിരെ തുറന്നടിച്ച് മമ്മൂട്ടി

113

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. വലതുപക്ഷ ഹിന്ദുത്വ പേജുകളുടെ വിദ്വേഷ പോസ്റ്റുകള്‍ക്ക് ഇരയാവുകയാണ് മമ്മൂട്ടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന അഭിമുഖത്തിന് പിന്നാലെയാണ് താരത്തിനെതിരെ വിവാദമുയര്‍ന്നത്.

Advertisements

മമ്മൂട്ടി ഹിന്ദു സമൂഹത്തെ മനഃപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ വേണ്ടി സംവിധായികയെ കൊണ്ട് പുഴു എന്ന സിനിമ മനഃപ്പൂര്‍വ്വം ചെയ്തുവെന്ന സംവിധായികയുടെ ഭര്‍ത്താവിന്റെ വാക്കുകളാണ് മമ്മൂട്ടിയെ വിവാദത്തിലാക്കിയത്.

Also Read;അമ്മയുടെ സ്വര്‍ണം വിറ്റ് റെക്കോര്‍ഡ് വാങ്ങി, ആ കാലത്തെ ഓര്‍ത്ത് എ ആര്‍ റഹ്‌മാന്‍

ഇത്തരത്തില്‍ വിവാദങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെ ടര്‍ബോ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കെത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇവരുടെയൊക്കെ ധൈര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നതെന്നും 42 കൊല്ലമായി വിട്ടിട്ടില്ലെന്നും ഇനി വിടത്തില്ലെന്നും മമ്മൂട്ടി പറഞ്ഞു.

തനിക്ക് സിനിമയല്ലാതെ വേറെ ഒരു വഴിയില്ല. സിനിമയില്ലെങ്കില്‍ തന്റെ ശ്വാസം വരെ നിന്നുപോകുമെന്നും മിഥുന്‍ മാനുവല്‍ തോമസിനേക്കാളും വൈശാഖിനേക്കാളും താന്‍ കൂടുതല്‍ വിശ്വസിക്കുന്നത് പ്രേക്ഷകരെയാണെന്നും മമ്മൂട്ടി പറഞ്ഞു.

Also Read:ടര്‍ബോയ്ക്ക് എതിരാളി ആവുമോ തലവന്‍ ? ; ആസിഫ് അലി പറയുന്നു

നിങ്ങളെ വിശ്വസിച്ചാണ് സിനിമയുടെ പുറകിലുള്ള എല്ലാവരും വരുന്നത്. കാരണം പ്രേക്ഷകര്‍ ഇത് സ്വീകരിക്കുമെന്നാണ് താന്‍ ഉള്‍പ്പെടെയുള്ള എല്ലാ സിനിമാപ്രവര്‍ത്തകരും വിചാരിക്കുന്നതെന്നും ചിലരുടെയൊക്കെ ഊഹങ്ങള്‍ തെറ്റിപ്പോകുമെന്നും എല്ലാവര്‍ക്കും എപ്പോഴും ശരിയാവണമെന്നില്ലെന്നും മമ്മൂട്ടി പറയുന്നു.

Advertisement