ആ മിമിക്രിക്കാരന്‍ സംഗീതം നല്‍കിയ പാട്ട് പാടാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി, യേശുദാസില്‍ നിന്നുണ്ടായ മറക്കാനാവാത്ത അനുഭവം തുറന്നുപറഞ്ഞ് നാദിര്‍ഷാ

1170

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ഗായകനും മിമിക്രി കലാകാരനും ആണ് നാദിര്‍ഷ. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ പിന്നീട് ഗായകന്‍, സംവിധായകന്‍, സംഗിത സംവിധായകന്‍ അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുക ആയിരുന്നു.

Advertisements

ഒരു അഭിനേതാവ് ആകണം എന്നായിരുന്നു ആദ്യകാലത്തെ ആഗ്രഹം. എന്നാല്‍ നാദിര്‍ഷയെ കാലം ഒരു സംവിധായകന്‍ ആക്കി മാറ്റുകയായിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ വും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Also Read:ആഡംബരമില്ല, ആരവമില്ല, പതിവ് താരവിവാഹങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തം, രജിസ്റ്റര്‍ വിവാഹം ചെയ്ത് മാതൃകയായി ഹക്കീം ഷാജഹാനും സന അല്‍ത്താഫും, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയ്യടി

ഇപ്പോഴിതാ തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷാ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മീനാക്ഷി കല്യാണം എന്ന ചിത്രത്തിലാണ് താരം ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. എന്നാല്‍ താരം ചിട്ടപ്പെടുത്തിയ ഗാനം പാടാന്‍ ഗായകന്‍ യേശുദാസ് തയ്യാറായില്ല.

സംഗീതം നല്‍കിയത് താനാണെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു യേശുദാസ് ആ പാട്ട് പാടാതെ തിരിച്ചുപോയത്. താനാണ് സംഗീതം നല്‍കിയതെന്ന് മാനേജര്‍ പറഞ്ഞപ്പോള്‍ ആ മിമിക്രിക്കാരനോ എന്നായിരുന്നു ദാസേട്ടന്‍ പറഞ്ഞതെന്നും ശേഷം മാനേജരെക്കൊണ്ട് സിനിമയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അന്വേഷിപ്പിച്ചുവെന്നും നാദിര്‍ഷാ പറയുന്നു.

Also Read:ആഡംബരമില്ല, ആരവമില്ല, പതിവ് താരവിവാഹങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തം, രജിസ്റ്റര്‍ വിവാഹം ചെയ്ത് മാതൃകയായി ഹക്കീം ഷാജഹാനും സന അല്‍ത്താഫും, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയ്യടി

അതിന് ശേഷമായിരുന്നു ദാസേട്ടന്‍ വന്ന് പാടിയത്. പിന്നീട് ഇതേപ്പറ്റി താന്‍ ദാസേട്ടനോട് ചോദിച്ചപ്പോള്‍ നീ എങ്ങാനും ്അടുത്ത ഓണത്തിന് യേശുദാസ് പാടിയ പാരഡി ഗാനം എന്ന് പറഞ്ഞ് ഇറക്കിയാലോ എന്ന് കരുതിയാണ് പാട്ട് മാറ്റിവെച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും നാദിര്‍ഷാ പറയുന്നു.

Advertisement