മമ്മൂട്ടിയല്ല, അയാള്‍ മുഹമ്മദ് കുട്ടി, ഹൈന്ദവരെ മോശമായി ചിത്രീകരിക്കാനായി ശ്രമിച്ചു, നടനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ആക്രമണം

56

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്കെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. താരത്തിനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന അഭിമുഖമാണ് മമ്മൂട്ടിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടത്.

Advertisements

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായിക റത്തീനയുടെ ഭര്‍ത്താവ് ഷര്‍ഷാദിന്റെ ഒരു പരാമര്‍ശമാണ് വന്‍ വിവാദങ്ങളിലെത്തിയത്. പുഴു എന്ന സിനിമ ജാതി രാഷ്ട്രീയത്തിനെതിരെയാണ് ശബ്ദമുയര്‍ത്തിയത്.

Also Read:എനിക്ക് ഇതൊക്കെ സ്ഥിരമാണ്, പക്ഷേ ഭാര്യയുടെ ഫോട്ടോയും പ്രചരിച്ചിട്ടുണ്ട്, വല്ലാതെ സങ്കടം തോന്നുന്നു, സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചയാള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടെന്ന് സന്നിധാനന്ദന്‍

റത്തീന പറഞ്ഞ സിനിമയുടെ കഥ ഇതല്ലായിരുന്നു. ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ മമ്മൂട്ടിയാണ് റത്തീനയോട് ആവശ്യപ്പെടുന്നതെന്നും മമ്മൂട്ടി ഹൈന്ദവരെ മോശമായി ചിത്രീകരിക്കാനായി മനഃപ്പൂര്‍വ്വം ചെയ്ത സിനിമയാണ് പുഴുവെന്നും സംഘ പരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ വര്‍ഗീയ പ്രചാരണം നടത്തുന്നു.

സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം മമ്മൂട്ടിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടത്തുന്നത്. മമ്മൂട്ടിയല്ല അയാള്‍ ശരിക്കും മുഹമ്മദ് കുട്ടിയാണെന്നും മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖറിന്റെയും സിനിമകള്‍ ആരും കാണരുതെന്നും സംഘപരിവാര്‍ അനുകൂലികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Also Read:പൃഥ്വിയുടെ പൈസ എടുത്താണല്ലോ കളിക്കുന്നതെന്ന് പലരും പറയുന്നുണ്ട്, ഞങ്ങള്‍ രണ്ടാളും തുല്യമായി ഫണ്ടിട്ടിട്ടുണ്ട്, സ്‌ക്രീനില്‍ വെറുതേയല്ല എന്റെ പേരെഴുതി കാണിക്കുന്നത്, തുറന്നടിച്ച് സുപ്രിയ മേനോന്‍

അതിനിടെ മമ്മൂട്ടിയെ ഇസ്ലാമായി ചിത്രീകരിച്ചുകൊണ്ട് ഒത്തിരി പോസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം മമ്മൂട്ടിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.

Advertisement