പുകവലിയും മദ്യപാനവുമില്ല, എഴുന്നേല്‍ക്കുന്നത് വെളുപ്പിന് അഞ്ചിന്, ഇന്നും ചെറുപ്പം നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് പറഞ്ഞ് ജഗദീഷ്, കൈയ്യടിച്ച് ആരാധകര്‍

301

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി, വില്ലന്‍ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.

Advertisements

ഒരു കോളേജ് അധ്യാപകന്‍ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജഗദീഷ്.

Also Read:13ാമത്തെ വയസ്സിലാണ് അമ്മയെ നഷ്ടമായത്, എന്റെ മൂന്നുപിള്ളാരുടേയും പ്രസവം നോക്കിയത് ഏട്ടന്റെ അമ്മ, വല്ലാതെ മിസ് ചെയ്യുന്നു, പെറ്റമ്മയെ കുറിച്ച് വേദനയോടെ ആനി പറയുന്നു

കഴിഞ്ഞ വര്‍ഷമായിരുന്നു ജഗദീഷിന്റെ ഭാര്യ രമ വിടവാങ്ങിയത്. പലപ്പോഴും പല വേദികളിലും വെച്ച് ജഗദീഷ് തന്റെ ഭാര്യയെ കുറിച്ച് വാചാലനാവാറുണ്ട്. എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന രണ്ടുപേരായിരുന്നു തങ്ങളെന്നും എന്നാല്‍ ഒത്തൊരുമയോടെ കഴിയുന്നവരായിരുന്നുവെന്നും മക്കള്‍ ഡോക്ടര്‍മാരായതില്‍ മുഴുവന്‍ ക്രേഡിറ്റും രമയ്ക്കാണെന്നും ജഗദീഷ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ താനിപ്പോഴും ചെറുപ്പം നിലനിര്‍ത്തുന്നത് എങ്ങനെയാണെന്ന് തുറന്നുസംസാരിക്കുകയാണ് ജഗദീഷ്. ദിവസവും രാവിലെ അഞ്ചുമണിക്ക് റൊട്ടീന്‍ തുടങ്ങും. താന്‍ എന്നും രാത്രി ഒമ്പതര പത്തുമണിക്ക് കിടന്നുറങ്ങാറുണ്ടെന്നും വര്‍ഷങ്ങളായി അങ്ങനെ ചെയ്തുവരികയാണെന്നും ജഗദീഷ് പറയുന്നു.

Also Read:ജീജാന്റീ എന്ന് വിളിച്ച് ഓടി വരും, അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലെയൊരു മകളെ തരണേ, എന്തൊരു ഭാഗ്യം ചെയ്ത അമ്മയാണ് മഞ്ജുവിന്റേത്, ജീജ സുരേന്ദ്രന്‍ പറയുന്നു

ഷൂട്ടൊക്കെ വരുമ്പോഴാണ് അതില്‍ മാറ്റങ്ങള്‍ വരുന്നത്. ഫുഡിന്റെ കാര്യം അത്യാവശ്യം കണ്‍ട്രോളിലാണെന്നും എക്‌സസൈസ് മുടക്കാറില്ലെന്നും മദ്യപിക്കാറില്ലെന്നും പുകവലിച്ചിട്ടില്ലെന്നും ഇതാണ് തനിക്ക് യുവതലമുറയോടും പറയാനുള്ളതെന്നും ജഗദീഷ് പറയുന്നു.

താനൊരു സ്ട്രിക് ആയിട്ടുള്ള അധ്യാപകനായിരുന്നില്ല. എന്നാല്‍ ക്ലാസ് എടുക്കുന്ന സമയത്ത് സൈലന്‍സ് തനിക്ക് നിര്‍ബന്ധമായിരുന്നുവെന്നും സിനിമാ സംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ നല്‍കാനും ക്ലാസ് കഴിഞ്ഞുള്ള 5 മിനിറ്റ് നേരം നല്‍കാറുണ്ടെന്നും ജഗദീഷ് പറയുന്നു.

Advertisement