മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിലൊന്നാണ് സൂപ്പര്‍ അമ്മയും മകളും. ജനശ്രദ്ധനേടിയ പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെ മത്സരം അടുത്തിടെയായിരുന്നു നടന്നത്. വിദ്യ വിനുവും മകള്‍ വേദിക നായരുമാണ് ഒന്നാംസ്ഥാനം നേടിയത്.
ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ ഇരുവരും മികച്ച പ്രകടനമായിരുന്നു ഷോയിലുടനീളം കാഴ്ചവെച്ചത്. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വെച്ച് അപ്രതീക്ഷിതമായി നടന്ന ചില സംഭവങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Also Read:അമ്മയും അച്ഛനുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് താരത്തിന്റെ യാത്ര; ശ്രുതി രജനികാന്ത് പങ്കിട്ട ഫോട്ടോ
ചാനല്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ ഷോയില്‍ അഞ്ചാം സ്ഥാനത്ത് എത്തിയത് ഷീന സന്തോഷം മകള്‍ ശൈത്യയുമായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അഞ്ചാം സ്ഥാനമാണെന്ന് ശ്വേത മേനോന്‍ പ്രഖ്യാപിക്കുമ്പോള്‍ അത്ര സന്തോഷത്തിലായിരുന്നില്ല ഇരുവരും.
ശ്വേത മേനോന്‍ ഇവര്‍ക്ക് ട്രോഫി സമ്മാനിക്കുമ്പോള്‍ ഷീനയും ശൈത്യയും ആ ട്രോഫി നിരസിക്കുകയും സ്റ്റേജില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്യുന്നുണ്ട്. സംഭവത്തില്‍ ശ്വേത മേനോന്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഒരു ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ തനിക്ക് വളരെ അധികം വേദനിച്ചുവെന്ന് ശ്വേത പറയുന്നു.
വേദിയോട് ഒട്ടും ബഹുമാനമില്ലാതെയാണ് പെരുമാറിയത്. അതില്‍ തനിക്ക് വേദന തോന്നി. വേദിയിലുണ്ടായിരുന്ന ലാല്‍ ജോസും സംഭവത്തില്‍ ശ്വേത മേനോന്‍ പറഞ്ഞതുപോലെ തന്നെയായിരുന്നു സംസാരിച്ചത്.