ഞാന്‍ ആടുജീവിതത്തില്‍ നിന്നും മോഷ്ടിച്ചതാണ് ഗദ്ദാമയെന്നാണ് പറയുന്നത്, ആരോ ബെന്യാമിനെ തെറ്റിദ്ധരിപ്പിച്ചതാണ്, സത്യാവസ്ഥ വെളിപ്പെടുത്തി കമല്‍

39

സൂപ്പര്‍താരങ്ങളേയും യുവനിരയേയും പുതുമുഖങ്ങളേയും ഒക്കെ വെച്ച് നരവധി സൂപ്പര്‍ഹിറ്റ് മലയാള സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് കമല്‍. താരരാജാക്കന്‍മാരയ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും സൂപ്പര്‍താരങ്ങളായ ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ കരിയര്‍ ബെസ്റ്റ് സിനിമകള്‍ എടുത്താല്‍ അതില്‍ കമല്‍ ഒരുക്കിയ സിനിമകള്‍ മുന്‍പന്തിയിലായിരുക്കും.

Advertisements

മോഹന്‍ലാലിനെ നായകനാക്കി 1986 ല്‍ മിഴിനീര്‍പൂവുകള്‍ എന്ന സിനിമ ഒരുക്കിയാണ് കമല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, കാക്കോത്തികവിലെ അപ്പുപ്പന്‍ താടികള്‍, ഓര്‍ക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വിഷ്ണു ലോകം, പാവം പാവം രാജകുമാരന്‍, മേഘ മല്‍ഹാര്‍, മഴയെത്തു മുമ്പേ, അഴകിയ രാവണന്‍, ഗസല്‍, നിറം, അയാള്‍ കഥയെഴുതുകയാണ് , കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങി ഒട്ടേറെ മികച്ച സിനിമകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.

Also Read:ദൃശ്യം 2 ല്‍ എന്റെ കഥാപാത്രമില്ലെന്ന് അറിഞ്ഞപ്പോള്‍ ജീത്തുവിനെ വിളിച്ചു, പണത്തിന് വേണ്ടി സിനിമകള്‍ ചെയ്യുന്നത് അതോടെ നിര്‍ത്തി, കലാഭവന്‍ ഷാജോണ്‍ പറയുന്നു

ഇപ്പോഴിതാ ഗദ്ദാമ എന്ന ചിത്രം ആടുജീവിതത്തില്‍ നിന്നും മോഷ്ടിച്ചതാണെന്ന ബെന്യാമിന്റെ തെറ്റിദ്ധാരണകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമല്‍. താന്‍ ഗദ്ദാമ ആടുജീവിതത്തില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ആരോ ബെന്യാമിനെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് കമല്‍ പറയുന്നു.

കെയു ഇക്ബാല്‍ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കിയാണ് താന്‍ ആ സിനിമ എടുത്തത്. സിനിമയുടെ ഷൂട്ട്് തുടങ്ങുന്ന സമയത്തായിരുന്നു ബെന്യാമിന്റെ ആടുജീവിതം പോപ്പുലറാവുന്നതെന്നും അതിനിടെ ഗദ്ദാമക്ക് ആടുജീവിതമായി ബന്ധമുണ്ടെന്ന് ആരോ ബെന്യാമിനോട് പറഞ്ഞുവെന്നും നോവലില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് തെറ്റിദ്ധരിപ്പിച്ചുവെന്നും കമല്‍ പറയുന്നു.

Also Read:അക്ഷയ് കുമാറും മോഹന്‍ലാലും, ഒപ്പം ചേര്‍ന്ന് പ്രഭാസും, ഒരുങ്ങുന്നത് വമ്പന്‍ ചിത്രം, ലക്ഷ്യം ബ്രഹ്‌മാണ്ഡ സിനിമാറ്റിക് എക്‌സ്പീരിയന്‍, കണ്ണപ്പയുടെ പുതിയ വിവരങ്ങള്‍

അതിന് ശേഷം ബെന്യാമിന്‍ ഇക്ബാലുമായി ബന്ധപ്പെട്ടു. ഇക്ബാലിന്റെ ലേഖനങ്ങള്‍ വായിച്ചുവെന്നും അതോടെ അദ്ദേഹത്തിന് കാര്യങ്ങള്‍ മനസ്സിലായി എന്നും ഇടയവിലാപത്തില്‍ നിന്നും എടുത്ത കഥയാണ് ഗദ്ദാമയെന്ന് മനസ്സിലാക്കിയെന്നും അതിന് ആടുജീവിതവുമായി ബന്ധമില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും കമല്‍ പറയുന്നു.

Advertisement