ദൃശ്യം 2 ല്‍ എന്റെ കഥാപാത്രമില്ലെന്ന് അറിഞ്ഞപ്പോള്‍ ജീത്തുവിനെ വിളിച്ചു, പണത്തിന് വേണ്ടി സിനിമകള്‍ ചെയ്യുന്നത് അതോടെ നിര്‍ത്തി, കലാഭവന്‍ ഷാജോണ്‍ പറയുന്നു

347

മലയാളികള്‍ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയപ്പെട്ടവനായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ചെറിയ വേഷങ്ങളില്‍ മുന്‍പ് പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്ന താരം പിന്നീട് ദൃശ്യത്തിലെ ക്രൂ രനായ പോലീസുകാരനിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി വളര്‍ന്നത്.

Advertisements

നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം സംവിധായകനായും മാറിയിരിക്കുകയാണ്. മിമിക്രിയിലൂടെയായിരുന്നു കലാഭവന്‍ ഷാജോണ്‍ സിനിമയിലേക്ക് എത്തിയത്. കൂടുതലും നര്‍മ്മം നിറഞ്ഞ വേഷങ്ങളായിരുന്നു താരം ചെയ്തത്.

Also Read:അക്ഷയ് കുമാറും മോഹന്‍ലാലും, ഒപ്പം ചേര്‍ന്ന് പ്രഭാസും, ഒരുങ്ങുന്നത് വമ്പന്‍ ചിത്രം, ലക്ഷ്യം ബ്രഹ്‌മാണ്ഡ സിനിമാറ്റിക് എക്‌സ്പീരിയന്‍, കണ്ണപ്പയുടെ പുതിയ വിവരങ്ങള്‍

ദൃശ്യം ഒന്നില്‍ ഞെട്ടിക്കുന്ന വേഷം കൈകാര്യം ചെയ്ത കലാഭവന്‍ ഷാജോണിന് ദൃശ്യം 2 ല്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍ എന്ന പോലീസുകാരന്റെ കഥാപാത്രമില്ലായിരുന്നു. ഇപ്പോഴിതാ അതേപ്പറ്റി സംസാരിക്കുകയാണ് ഷാജോണ്‍.

ദൃശ്യം 2ല്‍ എന്തുകൊണ്ടാണ് തന്റെ കഥാപാത്രം ഇല്ലാതിരുന്നതെന്ന് താന്‍ ജീത്തുവിനോട് ചോദിച്ചിരുന്നു. സിനിമയില്‍ ഈ കഥാപാത്രത്തിന്റെ ആവശ്യമില്ലെന്നും സിനിമ കാണുമ്പോള്‍ അക്കാര്യം മനസ്സിലാവുമെന്നായിരുന്നു ജീത്തു പറഞ്ഞതെന്നും ഷാജോണ്‍ പറയുന്നു.

Also Read:നടി ശാലിന്‍ സോയ പ്രണയത്തില്‍, കാമുകന്‍ പ്രമുഖ യൂട്യൂബര്‍, വെളിപ്പെടുത്തല്‍

നേരത്തെ താന്‍ പത്ത് പതിനഞ്ച് സിനിമകളൊക്കെ ചെയിതിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ സമയത്ത് പണം മാത്രമായിരുന്നു നോക്കിയിരുന്നതെന്നും പിന്നീടാണ് ഒരു നല്ല സിനിമ അല്ലെങ്കില്‍ നല്ല കഥാപാത്രം എന്ന് പറയുന്നത് നമ്മള്‍ കൂട്ടിവെക്കുന്ന സമ്പാദ്യത്തേക്കാള്‍ മൂല്യമുള്ളതാണെന്ന് മനസ്സിലാക്കിയതെന്നും ഷാജോണ്‍ പറയുന്നു.

Advertisement