സിനിമയിലേക്ക് വരാന്‍ എനിക്ക് പ്രചോദനമായത് മമ്മൂക്ക തന്നെ; നിവിന്‍ പോളി പറയുന്നു

62

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇതിനോടകം നിരവധി കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴും അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഇത് മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട്.

ഓരോ കലാകാരന്മാര്‍ക്കും പ്രചോദനം കൂടിയാണ് അദ്ദേഹം. പല വേദികളില്‍ വെച്ച് മമ്മൂക്കയുടെ പേര് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ നിവിന്‍ പോളിയും അത്തരത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

Advertisements

ഇന്റസ്ട്രിയ്ക്ക് അകത്ത് എനിക്ക് ഏറ്റവും കൂടുതല്‍ പ്രചോദനമായ വ്യക്തി മമ്മൂക്കയാണ്. തുടക്കം മുതല്‍ അങ്ങനെ തന്നെ. വളരെ പ്രചോദനമായിട്ടുള്ള ആളാണ് അദ്ദേഹം. പല അഭിമുഖങ്ങളിലും അക്കാര്യം ഞാന്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.

സിനിമയിലേക്ക് വരാന്‍ എനിക്ക് പ്രചോദനമായതും മമ്മൂക്ക തന്നെയാണ്’, എന്നാണ് നിവിന്‍ പോളി പറഞ്ഞത്. മലയാളി ഫ്രം ഇന്ത്യയുടെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം.

 

Advertisement