മലയാള സിനിമയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന നടനാണ് നസ്ലെന്‍ . ഇന്ന് കൈ നിറയെ സിനിമകളാണ് ഈ താരത്തിന്. പ്രേമലു എന്നാല്‍ ഒറ്റ ചിത്രത്തിലൂടെയാണ് നസ്ലെന്റെ കരിയര്‍ മാറിമറിഞ്ഞത്. അതിനുമുമ്പ് ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു എങ്കിലും നായകനായി എത്തിയത് പ്രേമലുവിലൂടെയാണ്. ഇപ്പോഴിതാ നടന്റെ പുതിയ സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്ലെന്‍ നായകനായി എത്തുക. ‘മോളിവുഡ് ടൈംസ്’ എന്നാണ് ചിത്രത്തിന്റെ പേര്.
‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. ‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.
വിജയ ചിത്രങ്ങള്‍ സമ്മാനിക്കുന്ന ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനുമായി കൈകോര്‍ത്താണ് അഭിനവ് സുന്ദര്‍ നായക് തന്റെ രണ്ടാം സിനിമ ഒരുക്കുന്നത്. ഈ സിനിമ ഒട്ടും തന്നെ സാങ്കല്‍പ്പികമല്ല. ഇതില്‍ കാണാന്‍ പോകുന്നതെല്ലാം നിജം എന്നാണ് ടൈറ്റില്‍ പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. എന്തായാലും കോമഡിക്കും പ്രധാന്യം നല്‍കി കൊണ്ടുള്ളതാരും സിനിമ എന്നാണ് വിലയിരുത്തലുകള്‍.