നിന്റെ സന്തോഷങ്ങള്‍ എന്നും എന്റെയും കൂടി, നിനക്കൊപ്പം എന്നും ഞാനുണ്ടാവും, അഭിഷേകിന്റെ സെക്ഷ്വാലിറ്റി അംഗീകരിച്ച് പിതാവ്, വൈറലായി ബിഗ്് ബോസ് താരത്തിന്റെ പോസ്റ്റ്

72

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഷോയുടെ ആറാം സീസണ്‍ ഇപ്പോള്‍ അന്‍പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒത്തിരി മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായിട്ടുണ്ട്.

Advertisements

പുറത്തേക്ക് പോയ മത്സരാര്‍ത്ഥികളില്‍ ഒത്തിരി ജനശ്രദ്ധനേടിയവരുമുണ്ട്. അതിലൊരാളാണ് അഭിഷേക് ജയ്ദീപ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു അഭിഷേക്. അഭിഷേക് പുറത്തേക്ക് പോവേണ്ടിയിരുന്നില്ലെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു.

Also Read:എന്നെ കൈപിടിച്ചുയര്‍ത്തിയ വ്യക്തി വിനീതാണ്, എന്നില്‍ അവന് കോണ്‍ഫിഡന്‍സുണ്ടായിരുന്നു, വിനീത് ശ്രീനിവാസനെ കുറിച്ച് നിവിന്‍ പോളി പറയുന്നു

വോട്ട് കുറഞ്ഞതിന്റെ പേരിലാണ് അഭിഷേകിന് ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തേക്ക് പോയത്. മിസ്റ്റര്‍ ഗേ ഇന്ത്യ ഐഡിയയുടെ റണ്ണറപ്പായിരുന്ന അഭിഷേക് തന്റെ ഐഡന്റിറ്റി എന്താണെന്ന് അച്ഛനെ അറിയിക്കാന്‍ വേണ്ടിയാണ് ബിഗ് ബോസിലെത്തിയത്.

ഷോയില്‍ നിന്ന് പുറത്തായെങ്കിലും തന്റെ ഐഡന്റിറ്റി അച്ഛന്‍ തിരിച്ചറിഞ്ഞുവെന്നും തന്നെ അംഗീകരിച്ചുവെന്നും പറയുകയാണ് അഭിഷേക്. അച്ഛന്‍ അയച്ച മെേേസ്സജ് പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയിലൂടെയാണ് അഭിഷേക് ഇക്കാര്യം പറഞ്ഞത്.

Also Read:സിനിമയിലേക്ക് മടങ്ങി വരുമോ, ഏറെ നാളായുള്ള ആരാധകരുടെ ചോദ്യത്തിന് കാവ്യയുടെ മറുപടി ഇങ്ങനെ

അച്ഛന്‍ ഇന്ന് എനിക്കയച്ച മെസ്സേജ്, ബിഗ് ബോസ് കൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്നാണ് അഭിഷേക് പോസ്റ്റില്‍ കുറിച്ചത്. നിന്റെ സന്തോഷങ്ങള്‍ എന്നും എന്റെയും കൂടിയാണെന്നും നീ ജീവിതത്തില്‍ തിരഞ്ഞെടുത്ത വഴികളിലൊന്നും എനിക്ക് എതിര്‍പ്പൊന്നുമില്ലെന്നുമായിരുന്നു അച്ഛന്റെ മെസ്സേജ്.

നീ എന്റെ മകന്‍ എന്ന നിലയില്‍ എന്നും ഞാന്‍ നിന്നോടൊപ്പമുണ്ടാവും. എനിക്ക് നിന്നോട് സംസാരിക്കണമെന്നും കാണണമെന്നുമുണ്ടെന്നും നീ ഒന്നും ഓര്‍ത്ത് വിഷമിക്കേണ്ടെന്നും എന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിന്നോട് വലിയ ബഹുമാനമാണെന്നും അഭിഷേകിന് അച്ഛന്‍ അയച്ച മെസ്സേജില്‍ പറയുന്നു.

Advertisement