ഒരിടവേളക്കുശേഷം മമ്മൂട്ടി വീണ്ടും ആക്ഷന്‍ കോമഡി ചിത്രം ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകരെല്ലാം ആകാംക്ഷയിലാണ്. നേരത്തെ ഇറങ്ങിയ മമ്മൂട്ടിയുടെ അത്തരം സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ടര്‍ബോ സിനിമയുടെ പോസ്റ്ററും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. സിനിമ റിലീസ് ചെയ്യാന്‍ പോവുകയാണ്.
അതേസമയം ചിത്രത്തിന്റെ കഥയെ സംബന്ധിച്ചുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സിനിമയില്‍ ഒരു ജീപ്പ് ഡ്രൈവര്‍ ആയിട്ടാണ് മമ്മൂട്ടി എത്തുന്നതെന്നും, ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേരും എന്നൊക്കെ സോഷ്യല്‍ മീഡിയ പറയുന്നു.
ഈ കഥാപാത്രത്തിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി നടക്കുന്ന രസകരമായ സംഭവങ്ങളും മറ്റുമാണ് ടര്‍ബോ ചിത്രം പറയുന്നത്. എന്നാല്‍ സിനിമയുടെ ഉള്ളടക്കം ഇതാണ് എന്താണ് എന്നത് കൃത്യമായി അറിയില്ല. അത് അറിയണമെങ്കില്‍ മെയ് 23 വരെ കാത്തിരിക്കേണ്ടി വരും. മെയ് 23നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇതിനിടെ ടര്‍ബോയുടെ ട്രെയിലര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയാണ്. സിനിമയുടെ ട്രെയിലര്‍ വൈകാതെ തന്നെ റിലീസ് ചെയ്യും.
ഇത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നേരത്തെ ജൂണ്‍ 13നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത് . എന്നാല്‍ പിന്നീട് റിലീസ് തീയതി മാറ്റുകയായിരുന്നു.