മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തു സോഷ്യല്‍ മീഡിയയില്‍ സജീവമായത് താരം. ശേഷം തന്റെ ഫോട്ടോസ് പങ്കുവെച്ച് മീനാക്ഷി എത്താറുണ്ട്.
ഇപ്പോഴിതാ താരം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത കിടിലന്‍ ഫോട്ടോസ് ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സാരിയിലാണ് മീനാക്ഷി എത്തിയത്. താരത്തിന്റെ സാരിയോടുള്ള ഇഷ്ടത്തെ കുറിച്ച് പ്രേക്ഷകര്‍ക്കും നന്നായി തന്നെ അറിയാം.
മാളവിക ജയറാമിന്റെ വിവാഹത്തിന് പങ്കെടുത്തപ്പോള്‍ ഉള്ള ലുക്കിലെ ഫോട്ടോ ആണ് മീനാക്ഷി പങ്കുവെച്ചത്. ഗോള്‍ഡന്‍ കളര്‍ നിറത്തിലെ സാരിയും ചോക്കര്‍ മാലയും ധരിച്ചാണ് താരപുത്രി എത്തിയത്.
തന്റെ കിടിലന്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്കിടെ ഈ താരപുത്രി എത്താറുണ്ട്. ആരാധകര്‍ ഇരുകൈയ്യോടെയാണ് പോസ്റ്റുകളെല്ലാം സ്വീകരിക്കുന്നത്. ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മീനാക്ഷിയായിരുന്നു.
ദിലീപിനൊപ്പം എന്തുകൊണ്ടാണ് മീനാക്ഷി പോയതെന്നും മഞ്ജുവിനൊപ്പം പോകാതിരുന്നതെന്തുകൊണ്ടാണെന്നും ഇന്നും ആരാധകര്‍ക്കിടയിലെ ചോദ്യമാണ്. അതേസമയം, അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിട്ടില്ല മീനാക്ഷി.