എന്തൊരു ലുക്കാണ് ഇത്; ഭാവനയുടെ കിടിലന്‍ ചിത്രങ്ങള്‍ , പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

83

2002ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി ഭാവന സിനിമയിലേക്ക് ചുവടുവെച്ചത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഭാവനയ്ക്ക്.

Advertisements

ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോസ് ആണ് വൈറല്‍ ആവുന്നത്. സ്‌കേര്‍ട്ടും ടോപ്പും ധരിച്ച് കിടിലന്‍ ലുക്കിലാണ് ഭാവന എത്തിയത്. ഹായ് ഇന്‍സ്റ്റഗ്രാം ഫാമിലി എന്ന് പറഞ്ഞാണ് താരം തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഭാവനയ്ക്ക് ഒട്ടും പ്രായം തോന്നുന്നില്ല എന്നാണ് ചിത്രം കണ്ട് ആരാധകര്‍ കമന്റ് കുറിച്ചത്.

അതേസമയം ഒത്തിരി നല്ല കഥാപാത്രങ്ങളാണ് നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരം മലയാള ചിത്രത്തില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. ഈ സമയത്ത് ഭാവനയ്ക്ക് നിരവധി അവസരം മലയാളത്തില്‍ നിന്നും വന്നു.

എന്നാല്‍ അന്നൊക്കെ അത് വേണ്ടെന്ന് വെച്ച ഭാവന വലിയൊരു ഇടവേളക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്. സോഷ്യല്‍ മീഡിയയിലും സജീവം ആണ് ഭാവന. തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.

Advertisement