ധൈര്യം എന്നത് പ്രവ്യത്തിയല്ല, അത് മനസ്സിന്റെ അവസ്ഥയാണ്; വേറിട്ട ലുക്കില്‍ സ്വാസിക

46

മിനിസ്‌ക്രീനിലൂടെ വന്ന് പിന്നീട് സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്വാസിക വിജയ്. സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ സ്വാസികയ്ക്ക് ആരാധകര്‍ ഏറെയാണ്. പിന്നീട് സിനിമയിലേക്ക് വന്നപ്പോഴും ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവും സംഭവിച്ചില്ല. ഈ അടുത്ത് ആയിരുന്നു സ്വാസികയുടെ വിവാഹം.

Advertisements

ഭര്‍ത്താവ് പ്രേമിനൊപ്പം അന്റമാന്‍ നിക്കോബാര്‍ ദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സ്വാസിക ഇപ്പോള്‍. അവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് നടി പങ്കുവെച്ചു.

ധൈര്യം എന്നത് പ്രവ്യത്തിയല്ല, അത് മനസ്സിന്റെ അവസ്ഥയാണ്’ എന്ന് സ്വാസിക പറയുന്നു. പ്രേം തെന്നയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സ്വാസികയുടെ ഫോട്ടോയ്ക്ക് താഴെ വൗവു എന്ന കമന്റുമായി പ്രേം എത്തുകയും ചെയ്തിട്ടുണ്ട്.

രണ്ട് പേരും സീരിയലില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് രണ്ടാളും കാണുന്നത്. മനംപോലെ മാംഗല്യം എന്ന സീരിയലിലാണ് അഭിനയിച്ചിരുന്നത്. അതിന്റെ പേര് പോലെ തന്നെ ജീവിതത്തിലും സംഭവിച്ചു. അന്ന് ഒരുമിച്ച് അഭിനയിച്ചെങ്കിലും അതൊക്കെ കഴിഞ്ഞിട്ടാണ് താരങ്ങള്‍ ഇഷ്ടത്തിലാവുന്നത്. പ്രേം തമിഴിലും തെലുങ്കിലുമൊക്കെ സീരിയല്‍ ചെയ്തു.

Advertisement