താന്‍ സിനിമാ അഭിനയം നിര്‍ത്തുമെന്ന് നടി നമിത പ്രമോദ്‌

366

സീരിയലുകളിലൂടെ അഭിനയരംഗത്തേക്കെത്തിയ നടി നമിതാ പ്രമോദ് വര്‍ഷങ്ങളായി മലയാളികളുടെ കാഴ്ചവട്ടത്തുണ്ട് . ഇന്ന് മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് നമിത. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ദിലീപ് ചിത്രത്തിലാണ് നമിത ഇപ്പോള്‍ അഭിനയിക്കുന്നത്. അഭിനയ ജീവിതത്തെ കുറിച്ചു മാത്രമല്ല, വിവാഹ ജീവിതത്തെക്കുറിച്ചും നമിതയ്ക്ക് ഏറെ സങ്കല്പങ്ങളുണ്ട്.

Advertisements

വിവാഹ ശേഷം താന്‍ അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് കേരള കൗമുദി ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ നമിത പറയുന്നു. തന്റെ അമ്മയെ പോലെ നല്ലൊരു വീട്ടമ്മയാകണം വിവാഹ ശേഷം എന്നാണ് ആഗ്രഹമെന്നും നമിത പറയുന്നു. എങ്കിലും വിവാഹത്തെക്കുറിച്ചൊന്നും ഇപ്പോള്‍ നമിത ചിന്തിച്ചിട്ടില്ല.

‘കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ച് തുടങ്ങിയിട്ടില്ല. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. പക്വത വന്നിട്ട് അതേക്കുറിച്ച് ആലോചിക്കാമെന്ന് കരുതുന്നു. ഒരു മൂന്നു വര്‍ഷം കൂടി കഴിഞ്ഞാല്‍ പക്വത വരുമായിരിക്കും. ഭാവിയെ കുറിച്ച് ആലോചിച്ച് വട്ടാകുന്ന പരിപാടിയില്ല. കുറച്ചുനാള്‍ കൂടി സിനിമ ചെയ്യും. പിന്നെ വിവാഹം കഴിക്കും. അതുകഴിഞ്ഞ് കുടുംബം നോക്കി നടത്തും.

അക്കാഡമിക്‌സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വിവാഹശേഷം സിനിമയില്‍ അഭിനയിക്കാന്‍ സാദ്ധ്യത കുറവാണ്. ഇനി സമാധാനമായിട്ട് വീട്ടിലിരിക്കാമെന്ന് കരുതും. അതെന്റെ അടിസ്ഥാന സ്വഭാവമാണ്.

കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. ഞാന്‍ എന്റെ അമ്മയെ കണ്ടാണ് വളര്‍ന്നത്. അമ്മയുടെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമാണ്,’ നമിത വ്യക്തമാക്കി.

എന്നാല്‍ വിവാഹം കഴിച്ച് നല്ലൊരു കുടുംബിനിയായി അഭിനയ രംഗത്തോടു വിടപറയും മുമ്പേ നമിതയ്ക്ക് മറ്റു ചില ആഗ്രഹങ്ങളുണ്ട്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പവും മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിക്കണമെന്നാണത്. ‘അവര്‍ മലയാളികളുടെ എക്കാലത്തെയും ഇഷ്ടനായകന്മാരല്ലേ. പോരാത്തതിന് ഞാന്‍ അവരുടെ കട്ട ഫാനും,’ നമിത പറയുന്നു.

Advertisement