മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒത്തിരി നല്ല കഥാപാത്രങ്ങളാണ് നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരം മലയാള ചിത്രത്തില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. ഈ സമയത്ത് ഭാവനയ്ക്ക് നിരവധി അവസരം മലയാളത്തില്‍ നിന്നും വന്നു.
എന്നാല്‍ അന്നൊക്കെ അത് വേണ്ടെന്ന് വെച്ച ഭാവന വലിയൊരു ഇടവേളക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്. സോഷ്യല്‍ മീഡിയയിലും സജീവം ആണ് ഭാവന. തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.
2002 ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്ക് ചുവടുവെച്ചത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ഇപ്പോഴിതാ തന്നെ കുറിച്ച് വന്ന ഞെട്ടിക്കുന്ന ഗോസിപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് ഭാവന. നടന്‍ അനൂപ് മേനോനെ വിവാഹം ചെയ്തുവെന്നും താന്‍ പല സ്ഥലങ്ങളിലും പോയി അബോര്‍ഷന്‍ ചെയ്തുവെന്നുമൊക്കെയായിരുന്നു ഗോസിപ്പുകളെന്നും ഭാവന പറയുന്നു.
താന്‍ മരിച്ചുപോയെന്ന് വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. ആലുവയിലും കൊച്ചിയിലും ചെന്നൈയിലും അമേരിക്കയിലും വരെ പോയി അബോര്‍ഷന്‍ ചെയ്തുവെന്ന് കേട്ടിട്ടുണ്ടെന്നും തന്റെ കരിയര്‍ തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളിലായിരുന്നു ഈ വാര്‍ത്തകളൊക്കെ കേട്ടതെന്നും ഭാവന പറയുന്നു.
ഇത്തരം വാര്‍ത്തകള്‍ കേട്ട് കേട്ട് മടുത്തു. താനെന്താ വല്ല പൂച്ചയെങ്ങാനും ആണോ എന്നും പലരും ഇതേപ്പറ്റി തന്നോട് ചോദിക്കാറുണ്ടെന്നും ചോദ്യങ്ങള്‍ കേട്ട് മടുത്തതോടെ താന്‍ അങ്ങനെ ചെയ്തൂവെന്ന് വിചാരിച്ചോളൂ എന്നാണ് താന്‍ പറയാറുള്ളതെന്നും ഭാവന പറയുന്നു.
ഇപ്പോള്‍ എന്ത് വാര്‍ത്തകള്‍ കേട്ടാലും താന്‍ ഓകെയാണ്. എല്ലാം കേട്ട് മടുത്തുവെന്നും അവര്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് നടന്നോട്ടെയെന്ന് കരുതുമെന്നും അതിലൊന്നും പ്രതികരിക്കാന്‍ പോകാറില്ലെന്നും ഭാവന പറയുന്നു.