സാരിയാണ് ചേരുക, ഇത് ഭംഗിയില്ല; നയന്‍താരയ്ക്ക് നേരെ വിമര്‍ശനം

50

ആരാധകര്‍ ഏറെയുള്ള നടിയാണ് നയന്‍താര. 38 ആം വയസ്സിലും നായികയായി നയന്‍താര തുടരുന്നു. നയന്‍താരയുടെ ഓരോ ഫോട്ടോ പുറത്തു വരുമ്പോഴും താരത്തിന്റെ വസ്ത്രങ്ങളും മേക്കപ്പും എല്ലാം ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്.

Advertisements

സിനിമകളിലെ കോസ്റ്റിയൂമുകളില്‍ നടി തന്നെയാണ് തീരുമാനം എടുക്കാറ്. സിനിമയ്ക്ക് പുറമേ പൊതുവേദികളില്‍ എത്തുമ്പോഴും ധരിക്കുന്ന വസ്ത്രങ്ങളില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കാറുണ്ട് നയന്‍.

ഇപ്പോഴിതാ ‘ജിക്യു മോസ്റ്റ് ഇന്‍ഫ്‌ലുവന്‍ഷ്യല്‍ യങ് ഇന്ത്യന്‍സ് 2024’ ന് എത്തിയ നയന്‍താരയാണ് വാര്‍ത്താ പ്രാധാന്യം നേടുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കറുത്ത ഗൗണാണ് നയന്‍താര ധരിച്ചിരിക്കുന്നത്. പൊതുവെ സാരിയോ അല്ലെങ്കില്‍ ഓവര്‍ എക്‌സ്‌പോസിങ് അല്ലാത്ത വസ്ത്രങ്ങളോ ആണ് നയന്‍താര പൊതുവേദികളില്‍ ധരിക്കാറുള്ളത്.

എന്നാല്‍ ഇതിന് താഴെ വിമര്‍ശന കമന്റുകളാണ് കൂടുതലും വന്നത്. ഇത്തരം വസ്ത്രങ്ങള്‍ മാച്ച് ആവുന്നില്ല എന്ന് ആരാധകര്‍ പറഞ്ഞു. ഈ അടുത്തായി നയനിന്റെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റാണ് കൂടുതലും വരുന്നത്.

Advertisement