നടന്മാരുടെ പുറകെ നടന്ന് കളയാനുള്ളതല്ല നിങ്ങളുടെ യൗവ്വനം, എന്റെ അവസ്ഥ ആര്‍ക്കുമുണ്ടാവരുത്, ഫാന്‍സ് ഗ്രൂപ്പുകളെ സപ്പോര്‍ട്ട് ചെയ്യാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

143

മലയാള സിനിമയിലെ യുവ നടന്മാരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മലയാളത്തില്‍ മാത്രമല്ല ഇന്ന് അന്യഭാഷ ചിത്രങ്ങളിലും ഫഹദ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Advertisements

തന്റെ ആദ്യ സിനിമ പരാജയമാണെങ്കിലും രണ്ടാം വരവില്‍ തൊട്ടതെല്ലാം ഹിറ്റുകളാക്കി മാറ്റിയിരുന്നു ഫഹദ് എന്ന നടന്‍. അതുകൊണ്ടുതന്നെ ഫഹദിന്റെ ലിസ്റ്റിലെ ചിത്രങ്ങളില്‍ കൂടുതലും ഹിറ്റുകള്‍ മാത്രമായിരുന്നു.

Also Read:ദേ അടുത്ത വിവാഹം, ബ്രൈഡ് ടു ബി ചിത്രങ്ങളുമായി മീര നന്ദന്‍. ആശംസകള്‍ അറിയിച്ച് ആരാധകര്‍

ജീത്തുമാധവ് സംവിധാനം ചെയ്ത ആവേശമാണ് താരത്തിന്റെ ഏറ്റവും പുതുതായി തിയ്യേറ്ററുകളിലെത്തിയ ചിത്രം. ഇതുവരെ തന്‍രെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകള്‍ക്കൊന്നിനു പോലും പ്രോത്സാഹനം കൊടുക്കാത്ത ആളാണ് ഫഹദ് ഫാസില്‍.

ഇപ്പോഴിതാ അതേപ്പറ്റി ഫഹദ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമ ഒരു വലിയ ലോകമാണെന്നും അത് അതിന്റേതായ വഴിക്ക് പോയിക്കോളുമെന്നും സിനിമാതാരങ്ങളുടെ പുറകെ ഓടി തീര്‍ക്കേണ്ടതല്ല ചെറുപ്പക്കാരുടെ ജീവിതമെന്നും നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ഫോക്കസ് ചെയ്യണമെന്നും അതുകൊണ്ടാണ് താന്‍ ഫാന്‍സ് ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാത്തതെന്നും ഫഹദ് പറയുന്നു.

Also Read:മികച്ച നടനുള്ള അവാര്‍ഡ് നേടി മമ്മൂക്ക, സ്‌നേഹചുംബനം നല്‍കി കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍

താന്‍ അമേരിക്കയില്‍ പോയാണ് പഠിച്ചത്. എന്നാല്‍ അവാനത്തെ സെമസ്റ്റര്‍ പരീക്ഷ പോലും എഴുതിയിട്ടില്ലെന്നും ഇപ്പോഴും തനിക്കൊരു ഡിഗ്രി പോലുമില്ലെന്നും സിനിമയല്ലാതെ തനിക്ക് മറ്റൊരു ജോലിയും അറിയില്ലെന്നും പഠിക്കേണ്ട സമയത്ത് പഠിക്കണമെന്നും സിനിമാ നടന്മാര്‍ക്ക് വേണ്ടി യൗവ്വനം കളയരുതെന്നും തന്റെ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും ഫഹദ് പറയുന്നു.

Advertisement