ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലെ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യന്‍ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്.
2002ല്‍ പുറത്തെത്തിയ കുബേരന്‍ എന്ന സിനിമ ആയിരുന്നു ബാലതാരമായി കീര്‍ത്തിയുടെ ആദ്യ ചിത്രം. ദിലീപിന്റെ വളര്‍ത്തുമക്കളില്‍ ഒരാളായി എത്തിയത് കീര്‍ത്തിയായിരുന്നു. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ല്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീര്‍ത്തി അരങ്ങേറ്റം കുറിച്ചു.
Also Read:ദേ അടുത്ത വിവാഹം, ബ്രൈഡ് ടു ബി ചിത്രങ്ങളുമായി മീര നന്ദന്‍. ആശംസകള്‍ അറിയിച്ച് ആരാധകര്‍
തുടര്‍ന്ന് 2014ല്‍ റിങ് മാസ്റ്ററില്‍ ദിലീപിന്റെ നായികയായി. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളില്‍ കീര്‍ത്തി തിളങ്ങി. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ചു. പിന്നീട് തെലുങ്കിലുമെത്തി. തമിഴിലെയും തെലുങ്കിലെയും മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ് നടിയിപ്പോള്‍.
എന്നാല്‍ കീര്‍ത്തിക്ക് അഭിനയത്തോട് മാത്രമല്ല, ഫാഷന്‍ ട്രെന്‍ഡുകളോടും സ്‌റ്റൈലുകളോടുമെല്ലാം താരത്തിന് പാഷനാണ്. മിക്ക പരിപാടികള്‍ക്കും സാരി ധരിച്ചെത്താറുള്ള താരം സാരിയിലെ പുതിയ ട്രെന്‍ഡുകളെല്ലാം പരീക്ഷിക്കാറുണ്ട്.
Also Read:മികച്ച നടനുള്ള അവാര്‍ഡ് നേടി മമ്മൂക്ക, സ്‌നേഹചുംബനം നല്‍കി കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍
ഇതിന്‍െര ചിത്രങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയിലും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വ്യത്യസ്തമായ ഒരു സാരി ഗെറ്റപ്പിലുള്ള കീര്‍ത്തിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. എന്റെ ഫീഡിലേക്ക് കുറച്ച് റോയല്‍റ്റി ചേര്‍ക്കുന്നു എന്നാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.