മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ട് കരഞ്ഞ് എസ്പി ബാലസുബ്രമണ്യം; കരളലിയിക്കും രംഗങ്ങള്‍

17

ഇന്ത്യന്‍ സിനിനയിലെ മഹാഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ച് താരരാജാവ്‌ മോഹന്‍ലാല്‍. സ്വകാര്യചാനലിന്റെ മ്യൂസിക് പുരസ്‌കാര വേദിയിലായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. എസ്പിബിയോടൊപ്പം ഒരു ഗാനം ആലപിക്കുന്നതിനു മുന്‍പായിരുന്നു മോഹന്‍ലാലിന്റെ ആദരപ്രസംഗം.

Advertisements

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ: ‘എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ച് എന്നെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് അറിയാം. അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് ഓര്‍മവരിക ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനമാണ്. എന്തോരു മഹാനുഭാവുലു.

എസ്പിബി എന്ന ഹ്യൂമന്‍ ബീയിങ്ങിനെ കുറിച്ചാണ് എനിക്കു സൂചിപ്പിക്കാനുള്ളത്. കറ തെല്ലും പുരളാത്ത ആത്മാവ്, പാടുമ്പോള്‍ അങ്ങേയറ്റത്തെ ശാന്തതയുള്ള മുഖം. നമുക്കു വിശ്വസിക്കാന്‍ പറ്റാത്ത ഗാനാലാപനം. അങ്ങേക്ക് എന്റെ നമസ്‌കാരം’.

നല്ല വാക്കുകളോടെ മോഹന്‍ലാല്‍ എസ്പിബിക്കു മുന്നില്‍ തലകുനിച്ചപ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചു ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ എസ്പിബി.

പാടിയ ചില ഗാനങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നു എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഇനിയും ഒരുപാടു ഗാനങ്ങള്‍ സമ്മാനിക്കാന്‍ ആയുസ്സും ആരോഗ്യവും അദ്ദേഹത്തിനുണ്ടാകട്ടെ എന്നും മോഹന്‍ലാല്‍ ആശംസിച്ചു.

Advertisement