മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചന്‍. ഒരു കാലത്ത് മലയാള സിനിമാപ്രേമികളെ ഒന്നടങ്കം ചിരിപ്പിച്ചുകൊണ്ടിരുന്ന കുഞ്ചന്‍ ഇന്ന് സിനിമയില്‍ അത്രത്തോളം ആക്ടീവല്ല. ഇപ്പോഴിതാ താരത്തിന്റെ മകളുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
സ്വാതി എന്നാണ് മകളുടെ പേര്. കുഞ്ചന്റെ മകള്‍ എന്നതിലുപരിയായി പ്രശസ്ത ഫാഷന്‍ സ്റ്റൈലിസ്റ്റ് കൂടിയാണ് സ്വാതി. അഭിനന്ദാണ് സ്വാതിയുടെ വരന്‍. കുഞ്ചന് മൂന്നുമക്കളാണ്. ഇതില്‍ ഇളയവളാണ് സ്വാതി.
പ്രശസ്ത ബോളിവുഡ് താരങ്ങളുടെ ഉള്‍പ്പെടെ സ്റ്റൈലിസ്റ്റാണ് സ്വാതി. ദീപിക പദുക്കോണ്‍, അദിതി റാവു, സോണാലി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം സ്വാതി വര്‍ക്ക് ചെയ്തിട്ടുണ്ട്. സ്വാതിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു.
എന്നാല്‍ തന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്താന്‍ കുഞ്ചന്‍ മകളെ വിട്ടില്ല. പകരം മറ്റൊരു മേഖലയിലേക്ക് മകളെ എത്തിക്കുകയായിരുന്നു. ഇന്ന് നിത അംബാനി വരെ ഉപദേശം തേടി സ്വാതിയുടെ അടുത്തെത്തിയിട്ടുണ്ട്.
നിത അംബാനിയെ ഫെമിനയുടെ കവര്‍ പേജാക്കിയാണ് അവരുടെ ഫാഷന്‍ വിങ്ങായ ഹെര്‍ സര്‍ക്കിളിലെ ഫാഷന്‍ ഹെഡ് ആകാന്‍ ഓഫര്‍ സ്വാതിക്ക് കിട്ടുന്നത്. സ്വാതിയുടെയും അഭിനന്ദിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്,.