ബാലതാരമായി അഭിനയലോകത്ത് എത്തിയ താരമാണ് ഗോപിക അനില്‍. പിന്നീട് സ്വാന്തനം എന്ന പരമ്പരയില്‍ എത്തിയതോടെ ഗോപിക ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. സീരിയല്‍ ഗംഭീര അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്. ഈ അടുത്തിരുന്നു ഗോപികയുടെയും അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയുടെ വിവാഹം. വിവാഹശേഷം ഫുള്‍ കറക്കത്തിലാണ് ഇരുവരും.
നിരവധി സ്ഥലങ്ങളില്‍ ഈ ദമ്പതികള്‍ പോയി കഴിഞ്ഞു. ഓരോ ടൂറിസ്റ്റ് പ്ലേസില്‍ എത്തുമ്പോഴും അവിടെ നിന്നുള്ള ഫോട്ടോസും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. വിഷു ആഘോഷം കഴിഞ്ഞ് വീണ്ടും ഒരു വിദേശയാത്രയിലാണ് ഇവര്‍.
also read
നിങ്ങളെ ചിരിപ്പിച്ച ഞാന്‍ കഴിഞ്ഞ കുറച്ചുകാലമായി കരയുകയായിരുന്നു; ദിലീപിന്റെ വാക്കുകള്‍
ഇത്തവണ കുടുംബത്തിനൊപ്പം മലേഷ്യയിലേക്ക് ആണ് ഇവര്‍ പോയത്. പുതിയ ഫോട്ടോ പങ്കു വെക്കുമ്പോള്‍ ഗോപികയുടെ ഡ്രസ്സിംഗ് സ്‌റ്റൈലാണ് ആരാധകര്‍ ശ്രദ്ധിക്കുന്നത്.
അടിമുടി മാറി എന്ന് തന്നെ പറയാം. ഹണിമൂണ്‍ ആഘോഷത്തിന് ഇടയില്‍ എടുത്ത ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ മുതല്‍ ഗോപികയുടെ ഡ്രസ്സിംഗ് സ്‌റ്റൈലിലെ മാറ്റം ആളുകള്‍ ശ്രദ്ധിച്ചിരുന്നു.
പൊതുവേ സാരിയിലോ ചുരിദാറിലോ ആണ് നടിയെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡ്രസ്സിംഗ് സ്‌റ്റൈലില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. ജീപിക്കൊപ്പം കൂടിയതോടെ ഗോപികയും സ്‌റ്റൈലും ഫാഷനും ഒക്കെ മാറ്റി. അതേസമയം പുതിയ ലുക്കില്‍ അടിപൊളിയാണ് ഗോപിക എന്നാണ് ആരാധകര്‍ പറയുന്നത്.