അനശ്വരയുടെ സ്ഥാനത്ത് ഇപ്പോള്‍ മമിത ബൈജു, മലയാളത്തിലെ ജനപ്രിയ നടിമാരുടെ ലിസ്റ്റ് പുറത്ത്

127

ഭാഷഭേദമന്യേ നല്ല സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കുന്ന കാലമാണിത്. ആദ്യമൊക്കെ ഒടിടിയില്‍ മാത്രമാണ് നറുഭാഷ പ്രേക്ഷകര്‍ സിനിമ കണ്ടതെങ്കില്‍ ഇപ്പോള്‍ തിയ്യേറ്ററുകളിലും പോയി കാണുന്ന പതിവിലേക്ക് എത്തിയിരിക്കുകയാണ്.

Advertisements

മലയാള സിനിമകള്‍ സമീപകാലങ്ങളായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നേടുന്ന കളക്ഷനില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്്. ഇപ്പോഴിതാ ജനപ്രീതിയുള്ള നടിമാരുടെ ലിസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരിക്കുന്നത്.

Also Read:കോടികള്‍ വാരി വര്‍ഷങ്ങള്‍ക്ക് ശേഷം, ഇത് വിനീതിന്റെയും പിള്ളേരുടെയും തകര്‍പ്പന്‍ വിജയം

ഫെബ്രുവരിയില്‍ ഈ ലിസ്റ്റിലുണ്ടായിരുന്ന അനശ്വര രാജന്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. പകരം മമിത ബൈജു പട്ടികയില്‍ പുതുതായി ഇടംപിടിച്ചിരിക്കുകയാണ്. പ്രേമലുവിലൂടെയാണ് മമിത തമിഴ് തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയത്.

നേരത്തെ അനശ്വരയുണ്ടായിരുന്ന ലിസ്റ്റിലെ രണ്ടാംസ്ഥാനത്താണ് അപ്പോള്‍ മമിത എത്തിയിരിക്കുന്നത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയുടെ മാര്‍ച്ച് മാസത്തിലെ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റില്‍ മഞ്ജുവാര്യരാണ് ഒന്നാംസ്ഥാനത്ത്.

Also Read:പട്ടാളത്തിലെ ആ നടിയെ മറന്നോ, സിനിമയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം ഒടുവില്‍ വെളിപ്പെടുത്തി ടെസ്സ ജോസഫ്

മൂന്നാംസ്ഥാനത്ത് ശോഭനയാണ്. ഐശ്വര്യ ലക്ഷ്മിയാണ് ലിസ്റ്റില്‍ നാലാംസ്ഥാനത്തുള്ളത്. കല്യാണി പ്രിയദര്‍ശന്‍ അഞ്ചാംസ്ഥാനത്തും. മമിത ബൈജുവിന് ഇപ്പോള്‍ ആരാധകരേറെയാണ്. ഫെബ്രുവരി 9നാണ് മമിതയുടെ പ്രേമലു തിയ്യേറ്ററുകളിലെത്തിയത്.

Advertisement