ശരിക്കും വിവാഹമാണ് ; കുടുംബ വിളക്ക് താരം ശ്രീലക്ഷ്മി സന്തോഷവാര്‍ത്ത അറിയിച്ചു

81

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ഇതില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് ശ്രീലക്ഷ്മി അവതരിപ്പിച്ചത്. സീരിയലില്‍ ശീതളിന്റെ വിവാഹ എപ്പിസോഡുകള്‍ വൈറലായിരുന്നു.

Advertisements

ഇപ്പോഴിതാ റിയല്‍ ലൈഫിലും വിവാഹിത ആവാന്‍ പോവുകയാണ് നടി. മെയ് മാസത്തില്‍ വിവാഹനിശ്ചയം ഉണ്ടാകുമെന്ന് താരം പറഞ്ഞിരുന്നു. നിശ്ചയത്തിന്റെ ഡേറ്റ് തീരുമാനിച്ച വിവരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി.

ഭാവി വരനൊപ്പം ഉള്ള റൊമാന്റിക് ഫോട്ടോ പങ്കു വെച്ചുകൊണ്ടാണ് തീയതി വെളിപ്പെടുത്തിയത്. മെയ് 26നാണ് നിശ്ചയം. എന്‍ഗേജ്‌മെന്റ് ഡയറിസ് എന്ന ഹാഷ്ടാഗിനൊപ്പമാണ് പോസ്റ്റ്. ഇതിന് താഴെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്.

കുടുംബ വിളക്ക് താരങ്ങളും ശ്രീലക്ഷ്മിയ്ക്ക് ആശംസകള്‍ അറിയിച്ചു. അതേസമയം നേരത്തെ തന്റെ പ്രണയത്തെക്കുറിച്ച് ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ക്കും ആ ബന്ധത്തെക്കുറിച്ച് അറിയാം എന്നും നടി പറഞ്ഞിരുന്നു. ഇപ്പോള്‍ ആ പ്രണയം പൂവണിയാന്‍ പോവുകയാണ് .

 

 

Advertisement