ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെയാണ് ആര്യബാബു ശ്രദ്ധിക്കപ്പെട്ടത്. ഇതില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് ആര്യക്ക് ആരാധകര്‍ ഏറെ ആയിരുന്നു. എന്നാല്‍ ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ ഈ താരത്തിന് നേരെ വ്യാപക വിമര്‍ശനവും വന്നു.
ഇപ്പോഴും അതേക്കുറിച്ച് പ്രേക്ഷകര്‍ പറയാറുണ്ട്. ഈ അടുത്ത് ആര്യയുടെ അടുത്ത സുഹൃത്ത് സിബിന്‍ ബിഗ് ബോസ് വീട്ടില്‍ എത്തിയിരുന്നു. സുഹൃത്ത് ബിഗ് ബോസ് വീട്ടില്‍ പോകുന്നതിനെക്കുറിച്ച് ആര്യ തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം ഈ വിഷുദിനത്തോടനുബന്ധിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ആര്യ.
അതിലൊന്ന് സിബിനെ കുറിച്ചായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. ബിഗ് ബോസിലെ സിബിന്റെ പ്രകടനത്തിന് എത്ര മാര്‍ക്ക് കൊടുക്കും എന്നായിരുന്നു ചോദ്യം. എന്നാല്‍ താന്‍ അതിന് യോഗ്യല്ലെന്നാണ് ആര്യ പറഞ്ഞത്. ഭൂരിപക്ഷം ആള്‍ക്കാരെ സംബന്ധിച്ച് ബിഗ്‌ബോസില്‍ ഏറ്റവും മോശപ്പെട്ട മത്സരാര്‍ത്ഥി ആയിരുന്നു ഞാന്‍.
അങ്ങനെയുള്ള എനിക്ക് മറ്റൊരു മത്സരാര്‍ത്ഥി റേറ്റ് ചെയ്യാന്‍ യോഗയല്ലെന്നാണ് വിശ്വസിക്കുന്നത് ആര്യ പറഞ്ഞു. നിങ്ങള്‍ ഷോ കാണുന്നവര്‍ അല്ലേ ഇതിനുള്ള മറുപടി നിങ്ങള്‍ക്ക് കണ്ടുപിടിക്കാം എന്നെ വെറുതെ വിട്ടേക്കൂ, ആരെ ഇഷ്ടപ്പെടണം ആരെ വെറുക്കണം എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ് ആര്യ പറഞ്ഞു.