കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട്മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പര്‍ സംവിധായകനും രചയിതാവും നിര്‍മ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസന്‍. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു.
മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകന്‍ കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലര്‍വാടി ആടര്‍ട് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.
ഏറ്റവും ഒടുവില്‍ വിനീത് ഒരുക്കിയ ഹൃദയം സര്‍വ്വകാല വിജയമാണ് നേടിയെടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിനീതിന്റെ അവസാനമായി പുറത്തിറങ്ങി ചിത്രം. ഇപ്പോഴിതാ താന്‍ നായകനായി എത്തിയ സൈക്കിള്‍ എന്ന ചിത്രത്തിന്‍രെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍.
റോയി എന്ന കഥാപാത്രത്തെയാണ് വിനീത് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തലശ്ശേരി മാളില്‍ വെച്ച് നടന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് വിനീത്. ഭാമയ്‌ക്കൊപ്പമുള്ള സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ഭാമയ്ക്ക് രണ്ടായിരം രൂപയോ മറ്റോ കൊടുത്തിട്ട് ചിരിക്കുന്ന സീനായിരുന്നുവെന്നും വിനീത് പറയുന്നു.
എത്ര ശ്രമിച്ചിട്ടും ആ ചിരി ശരിയായില്ല. 22ഓ 23ഓ ടേക്കുകള്‍ പോയി എന്നും 23ാമത്തെ ടേക്കില്‍ ഷോട്ട് ഓക്കെയായെന്ന് പറഞ്ഞപ്പോള്‍ ആ മാളിലെ മുഴുവന്‍ പേരും കൈയ്യടിച്ചുവെന്നും താന്‍ ആകെ നാണംകെട്ടുപോയി എന്നും അത് കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ തലശ്ശേരിക്കാരനായ ഒരാള്‍ തന്നെ നോക്കിയിട്ട് പാട്ടുപാടിയാല്‍ പോരെ എന്ന് ചോദിച്ചുവെന്നും അവന്റെ മുഖം ഇന്നും താന്‍ മറന്നിട്ടില്ലെന്നും വിനീത് പറയുന്നു.