റിമയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചില്ല, ഇവര്‍ പിരിഞ്ഞോ; ചോദ്യത്തിനുള്ള മറുപടി ഇതാ

100

ആരാധകര്‍ ഏറെയുള്ള നടിയാണ് റിമ കല്ലിങ്കല്‍. വെറുമൊരു നടി മാത്രമല്ല റിമ, നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. സംവിധായകന്‍ ആഷിക് അബുവിനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

Advertisements

2013ലായിരുന്നു ആ താരം വിവാഹ നടന്നത്. ലളിതമായ ചടങ്ങോട് കൂടിയിരുന്നു വിവാഹം. ഇരുവരും അവരവരുടെ തിരക്കുകളില്‍ മുഴുകുന്ന ആളുകളാണ്. ഇവരുടെ യാത്രയുടെ ഫോട്ടോസ് എല്ലാം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

എന്നാല്‍ കുറച്ചുനാളായി ആഷിക്കിന്റെ ഇന്‍സ്റ്റഗ്രാമില്‍ റിമയെക്കുറിച്ചോ റിമയുടെ ഇന്‍സ്റ്റഗ്രാമില്‍ ആഷിക്കിനെ കുറിച്ചോ ഉള്ള പോസ്റ്റുകള്‍ ഒന്നും കാണാറില്ല. ഈ അടുത്ത് റിമയുടെ പിറന്നാളിന് ആശംസ അറിയിച്ച് പോലും ആഷിക് എത്തിയിരുന്നില്ല. ഇതോടെ ഇരുവരും പിരിഞ്ഞോ എന്ന തരത്തിലുള്ള ചോദ്യം വന്നു.

ഇപ്പോഴിതാ ആഷിക്കിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് റിമ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ആഷിക്കിന്റെ ചെറുപ്പകാലത്തെ ഒരു ഫോട്ടോ പങ്കുവെച്ചാണ് നടി എത്തിയത്. ഇതോടെ ഇരുവരും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല എന്ന് മനസ്സിലായി.

‘ഏറ്റവു മികച്ചത് ഇനിയും വരാനിരിക്കുന്നു, ചീയേഴ്സ് പാര്‍ട്ട്ണര്‍’ എന്ന ക്യാപ്ഷനോടെ ആഷിഖിന്റെ ചെറുപ്പം തൊട്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പിറന്നാള്‍ ആശംസ ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആഷിഖിന്റെ പിറന്നാള്‍.

 

Advertisement