ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.
അന്തരിച്ച പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.
Also Read:വരുന്നവരുടെയും പോയവരുടെയും പ്രിയപ്പെട്ട മത്സരാര്‍ത്ഥി ഒരു ആള്‍ തന്നെ; അപ്‌സരയെ കുറിച്ച് ആല്‍ബി
തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോള്‍ നമിത ആനിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
ആനീസ് കിച്ചണ്‍ ഷോയുടെ പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിഷു സെലിബ്രേഷന്റെ ഭാഗമായാണ് നമിത ഷോയിലെത്തിയത്. തനിക്ക് തോന്നുന്നത് നമിതയെ ആളുകള്‍ തിരിച്ചറിയുന്നത് ദേവിയായിട്ടും മാതാവായിട്ടുമൊക്കെയാണെന്നാണ് ആനി പറഞ്ഞത്.
Also Read:ഒരു സന്തോഷ വാര്‍ത്തയുണ്ട് ; നടന്‍ ശ്രീരാം രാമചന്ദ്രന്‍ പങ്കുവെച്ച പോസ്റ്റ്
ഇതിനാണ് നമിത കിടിലന്‍ മറുപടി നല്‍കിയത്. ആളുകള്‍ ഇപ്പോഴും അങ്ങനെയാണോ തിരിച്ചറിയുന്നതെന്നും അതെന്താ അതിന് ശേഷം താന്‍ അഭിനയിച്ച സിനിമകളൊന്നും കണ്ടിട്ടില്ലേ എന്നും നമിത ചോദിക്കുന്നു. തങ്ങള്‍ക്കൊക്കെ ഒരു സദ്യ ഉണ്ണാനുള്ള സമയം എപ്പോഴാ തരുന്നതെന്നായിരുന്നു ആനിയുടെ അടുത്ത ചോദ്യം.ദൈവമേ ഈ ഡയലോഗ് കേട്ട് കേട്ട് മടുത്തു എന്നായിരുന്നു നമിത പറഞ്ഞത്.