മലയാളം ബിഗ് ബോസിലെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്‍ത്ഥിയാണ് ജാന്‍മണി ദാസ്. തുടക്കം മുതല്‍ ഈ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്‍മണി ഷോയുടെ ആദ്യ ആഴ്ചകളില്‍ മികച്ച ഗെയിമുമായി മുന്നോട്ടു പോയെങ്കിലും പിന്നീട് ഗെയിമില്‍ പിന്നോട്ട് നിന്നു.
ഇതിനിടെ ചില മോശം പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ജാന്‍മണിയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ജാന്‍മണിയെ കുറിച്ച് രഞ്ജു രഞ്ജിമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് .
ജാന്മണി ദാസ് എന്റെ അടുത്ത സഹോദരിയും സുഹൃത്തുമാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരു പ്രൊഫഷനില്‍ വര്‍ക്ക് ചെയ്യുന്നവരാണ്.
ട്രാന്‍സ് കമ്മ്യൂണിറ്റിയെ സപ്പോര്‍ട്ട് ചെയ്യാനാണ് ബി?ഗ് ബോസ് മലയാളം ഇത് പോലൊരു അവസരം കൊടുക്കുന്നതെങ്കില്‍ ഭാഷ കൈകാര്യം ചെയ്യുന്നവരെയും ഈ ?ഗെയിമിനെ പറ്റി കൃത്യമായി അറിയുന്നവരെയും സെലക്ട് ചെയ്ത് കൊണ്ട് പോകണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം നാദിറ വളരെ നല്ല പെര്‍ഫോമന്‍സ് കാഴ്ച വെച്ചെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.
ജാനു വളരെ ഇന്നെസെന്റ് ആയ ആളാണ് ഉള്ളില്‍ ഉള്ളതു മറ്റുള്ളവരെ പോലെ ഒതുക്കി വയ്ക്കാന്‍ അറിയില്ലെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.