അധ്വാനിക്കാന്‍ മനസുള്ളവന് മാത്രമേ സിനിമയുള്ളു, അത് കുറുക്കുവഴിയിലൂടെ ഉണ്ടാക്കാന്‍ ശ്രമിക്കരുത്; മോഹന്‍ലാലിനെ കുറിച്ച് മല്ലികാ സുകുമാരന്‍

439

1974ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അറുപതിലധികം സിനിമകളില്‍ താരം എത്തിയിട്ടുണ്ട്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍.

Advertisements

ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം അടുത്തിടെയാണ് വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്.

ഇപ്പോഴിതാ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ സെറ്റില്‍ പോയതിനെ കുറിച്ചാണ് മല്ലിക സുകുമാരന്‍ പറയുന്നത്.

മോഹന്‍ ലാല്‍ ചെയ്ത ബറോസിന്റെ സെറ്റില്‍ താന്‍ പോയതാണ്. അദ്ദേഹം എടുക്കുന്ന അധ്വാനം ഒക്കെ വളരെ വലുതാണ്. അധ്വാനിക്കാന്‍ മനസുള്ളവന് മാത്രമേ സിനിമയുള്ളു. അത് കുറുക്കുവഴിയിലൂടെ ഉണ്ടാക്കാന്‍ ശ്രമിക്കുകയുമരുത്. ആ സമര്‍പ്പണത്തോടെ കാര്യങ്ങള്‍ ചെയ്തിട്ടുള്ള ആളുകള്‍ സിനിമയില്‍ നിലനിന്നിട്ടേ ഉള്ളു എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

അതേസമയം മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. കടലിലും കരയിലുമായുള്ള വാസ്‌കോ ഡ ഗാമയുടെ നിധികുംഭങ്ങള്‍ക്ക് 400 വര്‍ഷമായി പോര്‍ച്ചുഗീസ് തിരത്തു കാവല്‍ നില്‍ക്കുന്ന ബറാസ്. ഓരോ കപ്പലെത്തുമ്പോഴും അയാള്‍ കരുതുന്നു നിധിയുടെ അവകാശി അതിലുണ്ടെന്ന്.ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമേ ബറോസ് നിധി കൈമാറുകയുള്ളു. അങ്ങനെയിരിക്കെ ഒരു ദിവസം ഗാമയെ തേടി ഒരു കുട്ടി തീരത്തേക്ക് വരുന്നു. ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ താനാണെന്ന് അവന്‍ പറയുന്നു. പിന്നീട് കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ ബറോസായി എത്തുന്നത്.

 

Advertisement