നായികമാരുടെ അമ്മ വേഷം പോലും കിട്ടുന്നില്ല, നല്ല പ്രായത്തില്‍ വിവാഹം ചെയ്തിരുന്നേല്‍ ഇപ്പോള്‍ 20 വയസ്സുള്ള മകളുണ്ടായേനെ, തുറന്നുപറഞ്ഞ് തെസ്‌നി ഖാന്‍

50

മലയാളികളുടെ പ്രിയപ്പെട്ട താരവും സ്റ്റേജ് ആര്‍ട്ടിസ്റ്റുമാണ് തെസ്നി ഖാന്‍. മാജിക് അവതരിപ്പിച്ച് പിതാവിന്റെ കൂടെ സ്റ്റേജുകളിലെത്തിയ തെസ്നി ഖാന്‍ പിന്നീട് കലാലോകത്ത് സജീവമാവുകയായിരുന്നു. ഒത്തിരി സിനിമകളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

Advertisements

സന്തോഷത്തോടെ വേദികളിലും സിനിമകളിലമൊക്കെ എത്തുന്ന തെസ്നിഖാന്റേത് എന്നാല്‍ സന്തുഷ്ടമായ ഒരു കുടുംബജീവിതം ആയിരുന്നില്ല. ഒരുപാട് ചതികളിലൂടെ കടന്നുപോവേണ്ടി വന്നു താരത്തിന്. ഇപ്പോഴിതാ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോള്‍ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും തെസ്‌നി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read:പ്രണയവിവാഹമല്ല, മാട്രിമോണിയല്‍ സൈറ്റ് വഴിയുള്ള പരിചയം, മലയാളം അറിയാത്തത് പ്രശ്‌നമാവില്ലേ എന്ന് മാത്രമേ അച്ഛന്‍ ചോദിച്ചുള്ളൂ, വിവാഹത്തെ കുറിച്ച് ബൈജുവിന്റെ മകള്‍ ഐശ്വര്യ പറയുന്നു

സിനിമയില്‍ വന്നപ്പോള്‍ തന്നെ തനിക്ക് അറിയാമായിരുന്നു അന്നത്തെ നായികാ സങ്കല്‍പ്പത്തിനനുസരിച്ചുള്ള സൗന്ദര്യം തനിക്കില്ലെന്ന്. അന്നൊക്കെ നല്ല നിറമുള്ളവരെ മാത്രമേ നായികമാരാക്കുകയുള്ളൂവെന്നും അതിലൊന്നും തനിക്ക് പരാതിയില്ലെന്നും തെസ്‌നി പറയുന്നു.

താന്‍ നായികമായിരുടെ സുഹൃത്തായിട്ടൊക്കെയായിരുന്നു അഭിനയിച്ചത്. അങ്ങനെ കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തിലെ കാര്യങ്ങളെല്ലാം നടന്നുപോകുമായിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാം മാറിയെന്നും നായികയാവാന്‍ സൗന്ദര്യമൊന്നും വിഷയമേയല്ലെന്നും എന്നാല്‍ നമ്മളെ പോലുള്ളവര്‍ക്ക് റോളുകള്‍ കിട്ടാനില്ലെന്നും തെസ്‌നി പറയുന്നു.

Also Read:രാവിലെ എഴുന്നേറ്റാല്‍ ആദ്യം പോയി കാണുന്നത് ഭഗവാന്‍ കൃഷ്ണനെ, കുറച്ചുകാലം കൂടെ ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കണേ എന്ന് പ്രാര്‍ത്ഥിക്കും, കവിയൂര്‍ പൊന്നമ്മ പറയുന്നു

ഇന്നത്തെ സിനിമയില്‍ കഥാപാത്രങ്ങള്‍ കുറവാണ്. സ്ത്രീകളേയില്ലാത്ത സിനിമകള്‍ വരുന്നുണ്ടെന്നും അതിനിടെയില്‍ തനിക്കൊക്കെ എവിടുന്നാണ് റോള്‍ എന്നും ഇനി ഒരുപക്ഷേ അങ്ങനെയുള്ള റോളുകളുണ്ടെങ്കിലും അതൊക്കെ അണിയറപ്രവര്‍ത്തകര്‍ അവരുടെ മനസ്സില്‍ കണ്ടവര്‍ക്കേ കൊടുക്കുകയുള്ളൂവെന്നും തെസ്‌നി പറയുന്നു.

നായികമാരുടെ അമ്മയായി അഭിനയിക്കാന്‍ താത്പര്യമുണ്ട്. പക്ഷേ അവര്‍ തന്നോട് പറയുന്നത് തന്നെ കണ്ടാല്‍ അമ്മയായി തോന്നില്ലെന്നാണെന്നും നല്ലപ്രായത്തില്‍ വിവാഹം ചെയ്ത് കുട്ടികളുണ്ടായിരുന്നുവെങ്കില്‍ തന്റെ മകള്‍ക്ക് ഇപ്പോള്‍ 20 വയസ്സായേനെ ന്നെും തെസ്‌നി പറയുന്നു.

Advertisement