നല്ല പ്രായത്തില്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു മകള്‍ ഉണ്ടായേനെ; തെസ്‌നി ഖാന്‍

86

മലയാള സിനിമയില്‍ നിരവധി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് തെസ്‌നി ഖാന്‍. എന്നാല്‍ ആഗ്രഹിച്ചത് പോലുള്ള കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചിട്ടില്ല. ഇപ്പോഴിതാ സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ചും , പലതും പറഞ്ഞു മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ചും ആണ് നടി പറയുന്നത്. 

സിനിമയിലേക്ക് വന്ന കാലം മുതല്‍ എനിക്കറിയാം, അന്നത്തെ നായിക സങ്കല്‍പ്പത്തിന് അനുസരിച്ചുള്ള സൗന്ദര്യം എനിക്കില്ല എന്ന്. അന്ന് ഇംഗ്ലീഷുകാരികളെ പോലെ നിറമുള്ള ആളുകളെ കൊണ്ടുവന്നാണ് മലയാളത്തില്‍ നായിക ആക്കിയത്. അന്നൊക്കെ നായികമാരുടെ സുഹൃത്തായി ഒരു ബുക്ക് പിടിച്ച് സൈഡില്‍ നിന്നാല്‍ വരുമാനം കിട്ടും , അതുകൊണ്ട് കുടുംബത്തിലെ കാര്യങ്ങള്‍ നടന്നു പോകും.

Advertisements

എന്നാല്‍ ഇന്ന് സൗന്ദര്യമുള്ളവര്‍ തന്നെ നായിക ആവണം എന്നില്ല. പക്ഷേ എന്താ പ്രശ്‌നം എന്ന് ചോദിച്ചാല്‍ നമ്മളെപ്പോലുള്ളവര്‍ക്ക് റോളുകളില്ല.

അമ്മയും അമ്മായിഅമ്മയും നാത്തൂനും ഒന്നും ഇല്ലാത്ത സിനിമകളാണ് ഇന്ന് വരുന്നത്. സ്ത്രീകള്‍ പോലുമില്ലാത്ത സിനിമകള്‍ പോലും വരുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ നമുക്ക് എവിടെയാണ് റോള്‍. ഇനി അഥവാ എന്തെങ്കിലും റോള്‍ വരുകയാണെങ്കില്‍ അവര്‍ മനസ്സില്‍ കണ്ടവര്‍ക്ക് കൊടുക്കും.

നായികമാരുടെ അമ്മ വേഷം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. പക്ഷേ ചോദിച്ചാല്‍ പറയും അതിനുള്ള പ്രായം തെസ്‌നിയ്ക്ക് തോന്നിക്കുന്നില്ല എന്ന്. സുഖിപ്പിച്ചു പറയുന്നതാണെങ്കിലും ഒഴിവാക്കുകയാണെന്ന് എനിക്കറിയാം. നല്ല പ്രായത്തില്‍ വിവാഹം ചെയ്ത കുട്ടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ എന്റെ മകള്‍ക്ക് ഇന്ന് 20 വയസ്സ് ആയിട്ടുണ്ടാവും എന്നും നടി പറഞ്ഞു.

 

Advertisement