കിരീടത്തേക്കാള്‍ ഇഷ്ടം ചെങ്കോല്‍, മോഹന്‍ലാലിന്റേത് ഗംഭീര പ്രകടനം, തുറന്നുപറഞ്ഞ് സിബി മലയില്‍

34

വമ്പന്‍ വിജയങ്ങളായി മാറിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ആണ് സിബി മലയില്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ച കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു.

Advertisements

മലയാള സിനിമയിലെ ഹിറ്റ് ചിത്രമായ കിരീടത്തിന്റെ തിരക്കഥ ഒരുക്കിയത് ലോഹിതദാസാണ്. സേതുമാധവന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. സാഹചര്യങ്ങളാല്‍ ജീവിതത്തില്‍ തോറ്റുപോകുന്ന നായകന്റെ കഥയാണ് കിരീടം പറയുന്നത്.

Also Read:ബെന്യാമിന് കൊടുത്തതിന്റെ പത്തിരട്ടി പ്രതിഫലം നജീബിന് ഒരാള്‍ കൊടുത്തിട്ടുണ്ട്, ആടുജീവിതം ഇറങ്ങിയതിന് ശേഷം നജീബിന് എന്ത് കിട്ടിയെന്ന ചോദ്യത്തിന് ഉത്തരവുമായി ബ്ലെസ്സി

ഇപ്പോഴിതാ തനിക്ക് കിരീടത്തേക്കാള്‍ ഇഷ്ടം ചിത്രത്തിന്റെ രണ്ടാംഭാഗമായ ചെങ്കോലാണെന്ന് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. അതൊരു വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നുവെന്നും മോഹന്‍ലാല്‍ ഗംഭീരമായി ചെയ്ത ചിത്രമാണെന്നും സിബി മലയില്‍ പറയുന്നു.

ആദ്യത്തെ സിനിമയില്‍ സേതുമാധവന് ഒരു ഹിസ്റ്ററിയും ബാക്ക്ഗ്രൗണ്ടുമില്ല. ഒരു സാധാരണക്കാരനായിരുന്നു. എന്നാല്‍ രണ്ടാം ഭാഗമായ ചെങ്കോലിലേക്ക് വരുമ്പോള്‍ കഥയെല്ലാം മാറുകയാണെന്നും ഏഴുവര്‍ഷം ജയിലില്‍ കഴിഞ്ഞിറങ്ങുന്ന സേതുമാധവനെയാണ് കാണിക്കുന്നതെന്നും സിബി മലയില്‍ പറയുന്നു.

Also Read:സാരിയില്‍ തിളങ്ങി മമിത ബൈജു, വൈറലായി ചിത്രങ്ങള്‍, അതിസുന്ദരിയെന്ന് ആരാധകര്‍

ജയിലില്‍ നിന്നിറങ്ങിയതിന്റെ ട്രോമയിലൂടെയെല്ലാം അയാള്‍ കടന്നുപോയിട്ടുണ്ടാവും. ജീവിതത്തിന്റെ എല്ലാ ഡാര്‍ക്ക് സൈഡിലൂടെയും കടന്നുപോയ ആളാണെന്നും വലിയ ദുരന്തങ്ങള്‍ നേരിട്ട മനുഷ്യനാണെന്നും ഗംഭീരമായിട്ടാണ് മോഹന്‍ലാല്‍ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും സിബി മലയില്‍ പറയുന്നു.

Advertisement