മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത നായര്‍. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ കടന്നുവന്ന അമൃത പിന്നീട് മറ്റ് സീരിയലുകളിലും സജീവമാവുകയാണ്. ഇതിനിടെ സ്റ്റാര്‍ മാജിക് പോലുള്ള ഷോകളിലും അമൃത എത്തി. സ്വന്തമായി യൂട്യൂബ് ചാനലും അമൃതയ്ക്ക് ഉണ്ട്. ഇതിലൂടെ തന്നെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്.
എന്നാല്‍ കുറച്ചു നാളുകളായി എല്ലാത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു നടി. ഇപ്പോള്‍ അതിന്റെ കാരണമാണ് താരം വ്യക്തമാക്കുന്നത്. തന്റെ കുടുംബത്തില്‍ ഒരു മരണം സംഭവിച്ചതിനെ കുറിച്ചാണ് അമൃത പറഞ്ഞത്. അതിന്റെ ഷോക്കില്‍ നിന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല. അമ്മൂമ്മയുടെ അനിയത്തിയുടെ മകന്‍ ആണ് മരിച്ചത്.
രണ്ട് കുഞ്ഞുമക്കള്‍ ആണ് ഏട്ടന്. രാവിലെ സൊസൈറ്റിയില്‍ പാലുമായി പോയതായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അതിന്റെ ഷോക്കിലായിരുന്നു തന്റെ കുടുംബം. അതുകൊണ്ടായിരുന്നു വീഡിയോസ് ഒന്നും ചെയ്യാതിരുന്നത് നടി പറഞ്ഞു.
അതേസമയം സീരിയല്‍ ഷൂട്ടിങ്ങിനു പോയിരുന്നുവെന്നും , എന്നാല്‍ യൂട്യൂബ് ചാനലില്‍ നിന്ന് മാറിനിന്ന സമയത്ത് തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ ചെയ്തിരുന്നത് മറ്റൊരാളായിരുന്നു എന്ന് അമൃത വ്യക്തമാക്കി.