എനിക്ക് വാടയൊന്നുമില്ല, ഞാന്‍ സ്‌പ്രേയും അത്തറും ഉപയോഗിക്കാറില്ല, ദിവസവും കുളിക്കാറുമില്ല, വൈറലായി ബിഗ് ബോസ് താരം ജാസ്മിന്റെ വീഡിയോ

282

സോഷ്യല്‍മീഡിയയിലെ താരമായ ജാസ്മിന്‍ ജാഫര്‍ ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ ആറിലെ മത്സരാര്‍ത്ഥികളിലൊരാളാണ്. തുടക്കത്തില്‍ തന്നെ ഷോയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍.

Advertisements

എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ട്രോളുകളും വിമര്‍ശനങ്ങളുമാണ് താരത്തിനെതിരെ ഉയര്‍ന്നത്. അടുത്തിടെ ചായയുണ്ടാക്കുന്നതിനിടെ ജാസ്മിന്‍ തുമ്മുകയും പിന്നീട് ആരും കണ്ടില്ലെന്ന് പറഞ്ഞ് ആ ചായ മറ്റൊരാള്‍ക്ക് കൊടുക്കുകയും ചെയ്തത് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു.

Also Read:തിയ്യേറ്ററിനെ ഇളക്കി മറിക്കാന്‍ മമ്മൂക്ക, മലയാള സിനിമയിലെ അടുത്ത നൂറുകോടി ചിത്രം ഒരുങ്ങുന്നു,

ഇതിന് പിന്നാലെ താന്‍ ഒരു ദിവസം ഇടവിട്ട് മാത്രമേ കുളിക്കാറുള്ളൂവെന്ന് ജാസ്മിന്‍ പറഞ്ഞതും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് താരത്തിനെതിരെ ഉയര്‍ന്നത്. ഇപ്പോഴിതാ ജാസ്മിന്റെ ഒരു അഭിമുഖമാണ് ഈ അവസരത്തില്‍ ശ്രദ്ധനേടുന്നത്.

താന്‍ പെര്‍ഫ്യൂം ഉപയോഗിക്കാറില്ലെന്നും തങ്ങളുടെ മതത്തിലെ സ്ത്രീകള്‍ക്ക് സ്േ്രപ അടിച്ചൂടാ എന്നും പക്ഷേ സ്േ്രപ ഉപയോഗിക്കുന്നവരും ഇപ്പോഴുണ്ടെന്നും തനിക്ക് അങ്ങനെ വാട ഒന്നുമില്ലെന്നും താന്‍ എല്ലാ ദിവസവും കുളിക്കാറില്ലെന്നും ജാസ്മിന്‍ പറയുന്നു.

Also Read:എനിക്ക് അദ്ദേഹം തന്ന ബഹുമാനം ഞാന്‍ തിരികെ നല്‍കിയിട്ടുണ്ട്, കേരളത്തിലുള്ളവര്‍ക്ക് ലൈംഗിക ദാരിദ്രമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്, തുറന്നടിച്ച് ശ്രീലക്ഷ്മി സതീഷ്

താന്‍ അത്തറും ഉപയോഗിക്കാറില്ല. നെയില്‍ പോളിഷും ഉപയോഗിക്കാറില്ലെന്നും മുസ്ലീംസിന് അതൊക്കെ ഹറാമാണെന്നും കുഞ്ഞുന്നാളിലൊക്കെ ചിലപ്പോള്‍ ഇട്ടുകാണുമെന്നും എന്നാല്‍ തനിക്ക് ബോധവും വിവരമൊക്കെ വന്നതിന് ശേഷം അതൊന്നും ഇടാറില്ലെന്നും ജാസ്മിന്‍ പറയുന്നു.

ജാസ്മിന്റെ അഭിമുഖ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി ബിഗ് ബോസ് പ്രേക്ഷകരാണ് കമന്റുമായി എത്തിയത്. എല്ലാം തങ്ങള്‍ ബിഗ് ബോസില്‍ കാണുന്നുണ്ടെന്നായിരുന്നു ഒരാള്‍ ചെയ്ത കമന്റ്.

Advertisement