തിയ്യേറ്ററിനെ ഇളക്കി മറിക്കാന്‍ മമ്മൂക്ക, മലയാള സിനിമയിലെ അടുത്ത നൂറുകോടി ചിത്രം ഒരുങ്ങുന്നു,

123

അടുത്തിടെയായി മലയാള സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ച നടനാണ് മമ്മൂട്ടി. വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമായ മമ്മൂക്കയുടെ സിനിമാ ലിസ്റ്റില്‍ വിജയ പടങ്ങള്‍ ഒത്തിരിയാണ്. കഥ തെരഞ്ഞെടുക്കുന്നതില്‍ ഇന്ന് മമ്മൂക്ക വലിയ രീതിയില്‍ ശ്രദ്ധനല്‍കുന്നുണ്ട്.

Advertisements

ഭ്രമയുഗമാണ് താരത്തിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലെത്തിയ ചിത്രം തിയ്യേറ്ററില്‍ വമ്പന്‍ വിജയമാണ് കൊയ്തത്. മമ്മൂക്കയുടെ ഒരു പക്കാ കൊമേഷ്യല്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍.

Also Read:മലയാളത്തില്‍ മമ്മൂക്കയ്ക്കല്ലാതെ ആ റോള്‍ ചെയ്യാന്‍ മറ്റൊരു നടനും കഴിയില്ല, ഭ്രമയുഗത്തിലെ ഏകസ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച അമാല്‍ഡ ലിസ് പറയുന്നു

വരാനിരിക്കുന്ന ആ ചിത്രം തിയ്യേറ്റര്‍ ആഘോഷങ്ങള്‍ക്കായുള്ള ഒന്നായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടര്‍ബോയാണ് തിയ്യേറ്ററിലെത്താനിരിക്കുന്ന താരരാജാവിന്റെ ചിത്രം. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തിന്റെ മ്യൂസിക് വിഭാഗത്തിന്റെ ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം. ആരാധകരില്‍ ആവേശം കൊള്ളിക്കുന്ന പശ്ചാത്തല സംഗീതമായിരിക്കുമെന്നാണ് സൂചനകള്‍. ഇതുമായി ബന്ധപ്പെട്ട് ഒരു പുതിയ വീഡിയോയും പ്രചരിക്കുന്നുണ്ട്.

Also Read:കുറച്ച് കാലം മുമ്പ് വരെ എനിക്ക് ബോധം കുറവായിരുന്നു, സങ്കടങ്ങളൊന്നും പുറത്തുകാണിക്കില്ല, പ്രണവിനോട് എനിക്ക് സൗഹൃദമെങ്കിലും മതിയെന്നാണ് ഇപ്പോഴത്തെ ആഗ്രഹം, മനസ്സുതുറന്ന് ഗായത്രി സുരേഷ്

ഈ വീഡിയോയില്‍ മമ്മൂട്ടി മാസായിട്ടായിരിക്കും ചിത്രത്തില്‍ എത്തുക എന്ന സൂചനയും നല്‍കുന്നുണ്ട്. മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ടര്‍ബോ. വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ചിത്രം ഒരുങ്ങുന്നത്.

Advertisement