മിനി ഗൗണില്‍ അനുമോള്‍ , സൂപ്പര്‍ എന്ന് ആരാധകര്‍

37

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. ഇന്ന് ഒത്തിരി ആരാധകരുള്ള താരമാണ് അനുമോള്‍. നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അനുമോള്‍ ചെയ്തിട്ടുണ്ടെങ്കിലും ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് തുടങ്ങിയ ഷോകളിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

കുട്ടിത്തവും കുസൃതിയും നിറഞ്ഞ സംസാരമാണ് അനുമോളെ പ്രേക്ഷകരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത അനിയത്തി എന്ന സീരിയലിലൂടെയാണ് അനുമോള്‍ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. സോഷ്യല്‍മീഡിയയിലൂം ഒത്തിരി സജീവമാണ് ഇന്ന് അനുമോള്‍.

ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. ഈസ്റ്റര്‍ ഷൂട്ടിനോട് അനുബന്ധിച്ച് ഉള്ളതാണ് ചിത്രങ്ങള്‍.

ഇളം പീച്ച് നിറത്തിലുള്ള മിനി ഗൗണാണ് വേഷം. വലിയ മേക്കപ്പില്ലാതെ എന്നാല്‍ നല്ല ഭംഗിയില്‍ തന്നെയാണ് താരത്തിന്റെ ചിത്രങ്ങള്‍. അനു ചേച്ചി സൂപ്പര്‍ ആണെന്നാണ് എല്ലാവരുടെയും കമന്റ്.

Advertisement