മഹിമയെ ഏഴുവര്‍ഷം വാട്‌സപ്പില്‍ ബ്ലോക്ക് ചെയ്ത് ഉണ്ണി മുകുന്ദന്‍ , അതിന്റെ കാരണം പറഞ്ഞ് താരം

185

ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ഒന്നിച്ചെത്തിയ ചിത്രമാണ് ജയ് ഗണേഷ്. സിനിമ ഏപ്രില്‍ 11ന് തിയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ സിനിമയുടെ പ്രെമോഷന്‍ തിരക്കിലാണ് നായകനും നായികയും. ഇതിനിടെ താരങ്ങള്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ മഹിമയെ ഏഴു വര്‍ഷത്തോളം വാട്‌സപ്പില്‍ നിന്ന് ബ്ലോക്ക് ചെയ്തതിനെ കുറിച്ച് പറയുകയാണ് ഉണ്ണി.

Advertisements

മുന്‍പ് ഒരു ദേഷ്യത്തിന് പുറത്ത് ബ്ലോക്ക് ചെയ്തതാണ് പിന്നീട് അണ്‍ബ്ലോക്ക് ചെയ്യാന്‍ മറന്നു എന്ന് താരം പറഞ്ഞു. അന്ന് ബ്ലോക്ക് ചെയ്തതിന്റെ കാരണവും വെളിപ്പെടുത്തി. ഉണ്ണി മുകുന്ദനും മഹിമയും ഒന്നിച്ചെത്തിയ ആദ്യ ചിത്രം ആയിരുന്നു മാസ്റ്റര്‍ പീസ്. ഇതില്‍ വില്ലന്‍ വേഷമായിരുന്നു ഉണ്ണി ചെയ്തത്. എന്നാല്‍ അപ്പോള്‍ പരസ്പരം വലിയ സംസാരം ഒന്നുമുണ്ടായിരുന്നില്ല , പേര് മാത്രമാണ് ചോദിച്ചത്.

മഹിമയും ഉണ്ണി മുകുന്ദനും ഡോഗ് ലൌവേര്‍സ് ആയിരുന്നു. അതിനാല്‍ മഹിമയുടെ നായകളെ നോക്കുന്ന ട്രെയിനര്‍ ഉണ്ണിയുടെ കയ്യില്‍ ഒരു പ്രത്യേക ബ്രീഡുണ്ട് അത് കൊടുക്കുമോ എന്ന് ചോദിക്കാന്‍ പറഞ്ഞു. ഇത് ചോദിക്കാന്‍ മഹിമയുടെ കൈയ്യില്‍ ഉണ്ണിയുടെ നമ്പര്‍ ഇല്ലായിരുന്നു.

അതിനാല്‍ പ്രമുഖ സിനിമ രചിതാവ് ഉദയകൃഷ്ണയുടെ കൈയ്യില്‍ നിന്നാണ് നമ്പര്‍ വാങ്ങിയത്. മഹിമയ്ക്ക് സിനിമയിലെ ഗോഡ് ഫാദര്‍ പോലെയാണ് ഉദയകൃഷ്ണ. ചിലപ്പോള്‍ ആ സ്വതന്ത്ര്യത്തില്‍ തന്നെ ഉദയന്‍ എന്നും മഹിമ വിളിക്കുമായിരുന്നു. പിന്നീട് ഉദയന്റെ കൈയ്യില്‍ നിന്നും ലഭിച്ച നമ്പറില്‍ ഉണ്ണി മുകുന്ദന് മെസേജ് അയച്ചു.

ഈ വോയ്‌സ് മെസേജില്‍ ഒന്ന് രണ്ടു തവണ ‘ഉദയന്‍’ എന്ന് പറഞ്ഞു. രണ്ടാമത്തെ മെസേജ് അയക്കും മുന്‍പേ തന്നെ മഹിമയെ ഉണ്ണി മുകുന്ദന്‍ ബ്ലോക് ചെയ്തു. പിന്നീട് ഉദയനാണ് കാര്യം വ്യക്തമാക്കിയത്. ഉദയ കൃഷ്ണയെ ഉദയന്‍ എന്ന് വിളിച്ചതോടെ മഹിമ അഹങ്കാരിയാണ് എന്ന് കരുതിയാണ് ഉണ്ണി ബ്ലോക് ചെയ്തത്. പിന്നീട് ‘ജയ് ഗണേഷ്’ തുടങ്ങുന്ന വേളയിലാണ് ബ്ലോക്ക് മാറ്റിയത് എന്നും മഹിമ പറഞ്ഞു.

 

Advertisement