ബാലതാരമായി സിനിമയിലെത്തി പിന്നീട് അഭിനയത്തില്‍ നിന്നും മാറി നിന്ന താരമാണ് ബേബി അമ്പിളി. ചെറുപ്പത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം അമ്പിളിയ്ക്ക് ലഭിച്ചു. മിന്നാരം , മിഥുനം, വാത്സല്യം, മീനത്തില്‍ താലികെട്ട് , രണ്ടാം ഭാവം എന്നീ സിനിമകളിലെല്ലാം അമ്പിളി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ അഭിമുഖത്തില്‍ സിനിമയിലേക്ക് വന്ന കഥ പറയുകയാണ് അമ്പിളി.
തന്റെ കുടുംബത്തില്‍ ആരും സിനിമയിലില്ല. എന്നെ അംഗനവാടിയില്‍ നിന്ന് സെലക്ട് ചെയ്തു കൊണ്ട് പോവുകയായിരുന്നു. അന്നെനിക്ക് അംഗനവാടിയില്‍ ചേര്‍ക്കേണ്ട പ്രായമായിരുന്നില്ല, രണ്ടര വയസ്സേ ഉണ്ടായിരുന്നു.
എന്നാല്‍ അച്ഛനും അമ്മയും ജോലിക്ക് പോകുന്നത് കാരണം അംഗനവാടി ടീച്ചര്‍ വീടിന്റെ മുന്നില്‍ കൂടിയാണ് പോവുക , അങ്ങനെ ടീച്ചറുടെ കൂടെ പോകും. ആദ്യം സിനിമയിലേക്ക് കൈപിടിച്ച് നടത്തിയത് അംഗനവാടി ടീച്ചര്‍ ആണ്. ഷീല എന്നായിരുന്നു ടീച്ചറുടെ പേര്. ആ ടീച്ചറുമായി ഇപ്പോഴും നല്ല ബന്ധമുണ്ട് താരം പറഞ്ഞു. പിന്നീട് ഇങ്ങോട്ട് കഥാപാത്രങ്ങള്‍ തേടി വന്നു അമ്പിളി പറഞ്ഞു.
അതേസമയം മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തിലെ അമ്പിളിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതില്‍ ദിലീപ് അമ്പിളിയെ ചക്കപോത്ത് , വീപ്പക്കുറ്റി എന്നൊക്കെ വിളിക്കുന്ന സീന്‍ ഏറെ രസകരമാണ്.