ഇതിനായി തന്റെ സഹോദരന്‍ വര്‍ഷങ്ങളായി സ്വപ്നം കണ്ടിരുന്നുവെന്ന് രാജേഷ് , നിങ്ങളുടെ നഷ്ടത്തില്‍ ഞാനും പങ്കുചേരുന്നുവെന്ന് പൃഥ്വിരാജ്

86

പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അത്രയ്ക്കും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രം കണ്ട് അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

Advertisements

ചിത്രം ബോക്‌സ് ഓഫീസില്‍ അടക്കം മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്നതിനിടെ ഒരു ആരാധകന്‍ പങ്കുവച്ച പോസ്റ്റും അതിന് പൃഥ്വിരാജ് നല്‍കിയ മറുപടിയും ശ്രദ്ധനേടുകയാണ് .

രാജേഷ് എന്ന ആളാണ് ട്വിറ്ററില്‍ ഹൃദയഭേദകമായ പോസ്റ്റിട്ടിരിക്കുന്നത്. ഒടുവില്‍ ആടുജീവിതം റിലീസ് ചെയ്തിരിക്കുകയാണ്. ഇതിനായി എന്റെ സഹോദരന്‍ വര്‍ഷങ്ങളായി സ്വപ്നം കണ്ടിരുന്നു. പക്ഷേ 2021 സെപ്റ്റംബറില്‍ ആരോഗ്യ കാരണങ്ങളാല്‍ അദ്ദേഹം മരണപ്പെട്ടു. മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു എങ്കിലും ആടുജീവിത്തിനോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന ആവേശം വളരെ പ്രകടമായിരുന്നു. സിനിമ കാണാന്‍ എനിക്കൊപ്പം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍..,’ എന്നാണ് രാജേഷ് കുറിച്ചത്. ഒപ്പം കൊവിഡ് കാരണം ആടുജീവിതം ഷൂട്ടിംഗ് മുടങ്ങിയതിനെ കുറിച്ചും പൃഥ്വിരാജ് ദേശീയ പുരസ്‌കാരം നേടണമെന്നും സഹോദരന്‍ പറയുന്ന വീഡിയോയും രാജേഷ് പങ്കുവച്ചിട്ടുണ്ട്.

രാജേഷിന്റെ പോസ്റ്റും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ പ്രതികരണവുമായി പൃഥ്വിരാജും രംഗത്ത് എത്തി. നിങ്ങളുടെ നഷ്ടത്തില്‍ ഞാനും പങ്കുചേരുകയാണ്. അദ്ദേഹം മറ്റെവിടെയെങ്കിലും ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടാകും. ഇതോര്‍ത്ത് അഭിമാനപ്പെടുണ്ടാകുമെന്നുമാണ് രാജേഷിന്റെ ട്വീറ്റ് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.

Advertisement