ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതല്‍ പ്രശസ്തനായ താരമായിരിക്കും റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ക്ക് ആരാധകര്‍ വലിയ സ്വീകരണമൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ റോബിന്‍ സിനിമയില്‍ അഭിനയിക്കുമെന്ന വാര്‍ത്തകളും പുറത്തെത്തി. പിന്നീട് അപ്ഡേറ്റുകളൊന്നും വന്നില്ലെങ്കിലും റോബിന്റെ ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.
ഇതിനിടെയാണ് അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തിയത്. മോഡലും നടിയും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ എല്ലാ വിഷമഘട്ടങ്ങളിലുമുള്ള സപ്പോര്‍ട്ട്. ഇരിവരുടെ വിവാഹ നിശ്ചയവും വലിയ ആഘോഷമായാണ് നടന്നത്.
എന്നാല്‍ ഇവര്‍ പിരിഞ്ഞുവെന്നും വിവാഹത്തിന് സാധ്യതയില്ലെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ ആരാധകശ്രദ്ധയിലേക്ക് ഇരുവരും ഒരുമിച്ചുള്ള ഒരു പുതിയ റീല്‍ വീഡിയോ എത്തിയിരിക്കുകയാണ്.
ആരതിയുമൊത്തുള്ള റീല്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് റോബിന്‍. കാതലിക്കും എന്ന എആര്‍ റഹ്‌മാന്‍ പാട്ടിനൊപ്പമാണ് വീഡിയോയില്‍ റോബിനും ആരതിയും അഭിനയിക്കുന്നത്. മനോഹരമായ വീഡിയോ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് സൂചിപ്പിക്കുന്നതാണ്. ഇതോടെ ഇരുവരും പിരിഞ്ഞുവോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരജോഡി തന്നെ വിരാമിട്ടിരിക്കുകയാണ്.