ഒത്തിരി പരിഹാസങ്ങള്‍ കേട്ടു, അച്ഛന്റെ ശബ്ദത്തില്‍ എനിക്ക് പാടാന്‍ സാധിക്കില്ലല്ലോ, ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നത് എനിക്ക് ഇഷ്ടമുള്ള ജീവിതം, തുറന്നടിച്ച് വിജയ് യേശുദാസ്

79

തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാള്‍ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

Advertisements

മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.

Also Read:ഹൃദയസ്പര്‍ശിയായ അനുഭവം, എന്റെ 10 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, ആടുജീവിതത്തെ കുറിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു

വിജയ് യേശുദാസും ഭാര്യ ദര്‍ശനയും വേര്‍പിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. മക്കളുടെ എല്ലാ കാര്യങ്ങള്‍ക്കും ഇരുവരും ഒരുമിച്ച് എത്താറുണ്ട്. ഇപ്പോഴിതാ സിനിമയിലെ തന്റെ തുടക്കകാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിജയ്.

അച്ഛനെ പോലെ ഒരു മികച്ച ഗായകനാകും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും തന്നെ സ്വീകരിച്ചത്. തനിക്ക് അത് വലിയൊരു സ്‌ട്രെസ് ആയിരുന്നുവെന്നും അച്ഛനുണ്ടാക്കിയ ലെഗസി അച്ഛന്റേതാണെന്നും ആ ലേബലില്‍ താന്‍ അറിയപ്പെട്ടേക്കാമെന്നും അതില്‍ സന്തോഷമുണ്ടെന്നും വിജയ് പറയുന്നു.

Also Read:വിവാഹം കഴിഞ്ഞ് രണ്ട് ദിവസം, സന്തോഷവാര്‍ത്തയുമായി ആര്യ അനില്‍, പുതിയ ജീവിതം വലിയ ഒരു സര്‍പ്രൈസിനൊപ്പം ആരംഭിക്കുന്നുവെന്ന് താരം

ആദ്യമൊക്കെ അച്ഛന്റെ പേര് ചീത്തയാക്കാന്‍ എന്തിനാണ് പാടുന്നതെന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. ഒരെട്ട് വര്‍ഷത്തോളം പരിഹാസം കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഓടക്കുഴല്‍ വിളികേട്ടോ എന്ന പാട്ടിലൂടെ സംസ്ഥാന പുരസ്‌കാരം കിട്ടിയപ്പോള്‍ പരിഹാസവും താരതമ്യപ്പെടുത്തലുകളും നിന്നുവെന്നും വിജയ് പറയുന്നു.

താന്‍ തന്റേതായ ഐഡന്റിന്റി ഉണ്ടാക്കാന്‍ ശ്രമിച്ചു. തനിക്ക് തന്റേതായ വ്യക്തിത്വമുണ്ടെന്നും തന്റെ പാട്ടുകള്‍ മികച്ചതാക്കാന്‍ ശ്രമിക്കാറുണ്ടെന്നും അതില്‍ നൂറുശതമാനവും ആത്മാര്‍ത്ഥത കാണിക്കാറുണ്ടെന്നും അച്ഛന്റെ ശബ്ദത്തില്‍ പാടാന്‍ സാധിക്കില്ലല്ലോ എന്നും തന്റ 35 വയസ്സുവരെ താന്‍ മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ ജീവിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് ശേഷം തനിക്ക് ഇഷ്ടമുള്ളതുപോലെയാണ് ജീവിക്കുന്നതെന്നും വിജയ് പറയുന്നു.

Advertisement