ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

52

പൃഥ്വിരാജിന്റെ ആടുജീവിതം എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് സിനിമയാക്കിയിരിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജ് ആയിരുന്നു നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Advertisements

അതേസമയം ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി . കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരില്‍ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാനഡ, അമേരിക്ക തുടങ്ങിയ ഇടങ്ങളില്‍ റിലീസ് ആയാല്‍ ഉടന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇത്തരണം ഐപിടിവികളില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. പാരി മാച്ച് എന്ന ലോഗോയും വ്യാജ പതിപ്പില്‍ ഉണ്ട്. ഇത് സ്‌പോര്‍ട്‌സ് റിലേറ്റഡ് വാതുവയ്പ്പ് നടത്തുന്ന കമ്പനിയാണെന്നാണ് വിവരം.

അമല പോള്‍ നായികയായി എത്തിയ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എആര്‍ റഹ്‌മാനാണ്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം തിയറ്ററില്‍ എത്തിയിരിക്കുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

Advertisement