ആദ്യ പ്രണയത്തെ കുറിച്ച് ഗബ്രി പറഞ്ഞപ്പോള്‍ കളിയാക്കി ജാസ്മിന്‍, ഇഷ്ടപ്പെടാതെ ചൂടായി ഗബ്രി, ബന്ധം തെറ്റിപ്പിരിക്കാന്‍ കമന്റുമായി റിഷിയും, സംഭവം ഇങ്ങനെ

107

ബിഗ് ബോസ് സീസണ്‍ ആറിലെ സ്‌ട്രോങ് മത്സരാര്‍ത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരും തമ്മിലുള്ള ബന്ധം ഷോ ആരംഭിച്ചപ്പോള്‍ മുതല്‍ വലിയ ചര്‍ച്ചയാണ്. ബിഗ് ബോസ് ഹൗസിലെത്തിയതുമുതല്‍ ജാസ്മിനും ഗബ്രിയും അടുത്ത സൗഹൃദത്തിലാണ്.

Advertisements

ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നുവരെ ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളും പ്രേക്ഷകരും തെറ്റ്ദ്ധരിച്ചിരുന്നു. ഒത്തിരി വിമര്‍ശനങ്ങളാണ് ഇവരെ തേടിയെത്തിയത്. മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും ഇവരോട് ദേഷ്യവും തോന്നിയിരുന്നു.

Also Read;അവന്‍ യെസ് പറഞ്ഞു, ഞങ്ങള്‍ എന്‍ഗേജ്ഡ് ആയി, സിദ്ധാര്‍ത്ഥുമായുള്ള വിവാഹവാര്‍ത്തകളില്‍ പ്രതികരിച്ച് അദിതി റാവു

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ അവസാനം ജാസ്മിനും ഗബ്രിയും തെറ്റിപ്പിരിഞ്ഞതുപോലെയാണ് കാണിക്കുന്നത്. ആദ്യ പ്രണയത്തെ കുറിച്ച് പറയുന്ന ഒരു ടാസ്‌ക് ഉണ്ടായിരുന്നു. ടാസ്‌ക് കഴിഞ്ഞതിന് ശേഷം റിഷിയോട് സംസാരിക്കുകയായിരുന്നു ഇരുവരും.

അതിനിടെ ഗബ്രി തന്റെ ആദ്യ പ്രണയത്തെ കുറിച്ച് റിഷിയോട് സംസാരിച്ചു, താന്‍ ഓസ്‌ട്രേലിയയിലായിരുന്നപ്പോള്‍ മുടി കണ്ട് ഇഷ്ടപ്പെട്ട് ഒരു പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ കമന്റിട്ടിരുന്നുവെന്നും ഗബ്രി പറയുന്നു. അതിനിടെ ആ കമന്റിട്ട പെണ്ണ് ഒരു തള്ളയാണെന്ന് ജാസ്മിന്‍ പറഞ്ഞു.

ഗബ്രി തള്ളുതുടങ്ങിയെന്നും അര്‍ജുനോട് അത് കേള്‍ക്കണമെങ്കില്‍ ജോയിന്‍ ചെയ്‌തോ എന്നും ജാസ്മിന്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ഗബ്രിക്ക് ഒട്ടും ഇഷ്ടമായില്ല. തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത വാക്കാണ് തള്ള് എന്നും എന്താണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഗബ്രി ചോദിച്ചു.

Also Read;പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ല, പൃഥ്വിരാജിന് നാഷണല്‍ അവാര്‍ഡ് ഉറപ്പ്; പ്രേക്ഷകര്‍ പറയുന്നു

അതിനിടെ ഗബ്രി ഒരു കാര്യം ഫീല്‍ ചെയ്ത് പറയുമ്പോള്‍ ജാസ്മിന്‍ അങ്ങനെ പറയരുതായിരുന്നുവെന്ന് പറഞ്ഞ് റിഷി എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ട് പറഞ്ഞ് എഴുന്നേറ്റ് പോയി. അതിന് ശേഷം വഴക്ക് ജാസ്മിനും ഗബ്രിയും തമ്മിലായിരുന്നു.

ഒരു സുഹൃത്താണെന്ന് കരുതിയാണ് താന്‍ ഇങ്ങനെയൊക്കെ പറഞ്ഞതെന്നും തങ്ങള്‍ സുഹൃത്തുക്കള്‍ ഇതുപോലൊക്കെയാണ് സംസാരിക്കുന്നതെന്നും ജാസ്മിന്‍ പറയുന്നു. എന്നാല്‍ തന്നോട് ഇനി സംസാരിക്കേണ്ടെന്നാണ് ജാസ്മിനോട് ഗബ്രി പറയുന്നത്.

Advertisement